ഷാര്‍ജ ഭരണാധികാരിക്ക് 'മദര്‍ ഓഫ് ദി നേഷന്‍ ഓര്‍ഡര്‍' പുരസ്‌കാരം സമ്മാനിച്ചു

by Sharjah | 27-11-2019 | 870 views

അ​ബു​ദാബി: ഷാ​ര്‍​ജ ഭ​ര​ണാ​ധി​കാ​രി​യും സു​പ്രീം കൗ​ണ്‍​സി​ല്‍ അം​ഗ​വു​മാ​യ ഡോ. ​  ഷെയ്ഖ് സു​ല്‍​ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി​ക്ക് 'മ​ദ​ര്‍ ഓ​ഫ് ദി ​നേ​ഷ​ന്‍ ഓ​ര്‍​ഡ​ര്‍' പു​ര​സ്‌​കാ​രം അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ന്‍​ഡ​റു​മാ​യ ഷെയ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്‌​യാ​ന്‍ സ​മ്മാ​നി​ച്ചു. അ​ബുദാബി​യി​ലെ ഖ​സ്ര്‍ അ​ല്‍ ബ​ഹ​ര്‍ മ​ജ്‌​ലി​സി​ല്‍ ന​ട​ന്ന വ​ര്‍​ണാ​ഭ​മാ​യ ച​ട​ങ്ങി​ലാ​യി​രു​ന്നു പു​ര​സ്‌​കാ​ര​ദാ​നം. യു.​എ.​ഇ​-യി​ലെ​യും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ​യും മാ​നു​ഷി​ക-​സാ​മൂ​ഹി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു​ള്ള അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യാ​ണ് അ​ഞ്ചാ​മ​ത് ഷെയ്​ഖ ഫാ​ത്തി​മ പ്രോ​ഗ്രാം ഫോ​ര്‍ എ​ക്‌​സ​ല​ന്‍​സ് ആ​ന്‍​ഡ്​​ സോ​ഷ്യ​ല്‍ ഇ​ന്‍​റ​ലി​ജ​ന്‍​സ് ബ​ഹു​മ​തി​ക്ക് ഡോ.​ഷെയ്​ഖ് സു​ല്‍​ത്താ​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കു​ടും​ബ-​സാ​മൂ​ഹി​ക സ്ഥി​ര​ത​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഡോ. ​ഷെയ്​ഖ് സു​ല്‍​ത്താ​ന്‍ സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ലും സേ​വ​നം ഉ​റ​പ്പാ​ക്കു​ക​യും മാ​നു​ഷി​കം, സാ​മൂ​ഹി​ക വി​ക​സ​നം, ന​വോ​ത്ഥാ​നം, നി​ര്‍​മാ​ണം, പു​രോ​ഗ​തി എ​ന്നി​വ​യി​ല്‍ ശ്ര​ദ്ധ​ കേ​ന്ദ്രീ​ക​രി​ക്കു​ക​യും ചെ​യ്ത​തി​നു​ള്ള അം​ഗീ​കാ​ര​മാ​ണി​ത്. പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ നേ​തൃ​ത്വ​ത്തി​​ന്‍റെ അ​സാ​ധാ​ര​ണ മാ​തൃ​ക​യാ​ണ് ഷെയ്​ഖ് സു​ല്‍​ത്താ​നെ​ന്ന് ഷെയ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് പ​റ​ഞ്ഞു.

ജ​ന​റ​ല്‍ വി​മ​ന്‍​സ് യൂ​നി​യ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ ഷെയ്ഖ ഫാ​ത്തി​മ ബി​ന്‍​ത്​ മു​ബാ​റ​ക്കി​​ന്‍റെ ര​ക്ഷാ​ക​ര്‍​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന അ​വാ​ര്‍​ഡ് വി​ത​ര​ണ ച​ട​ങ്ങി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി സ്വ​യം നി​ര്‍​മി​ച്ച ബാ​റ്റ​റി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വീ​ല്‍​ചെ​യ​റി​ലെ​ത്തി പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. ഷാ​ര്‍​ജ ഉ​പ ഭ​ര​ണാ​ധി​കാ​രി ഷെയ്ഖ് അ​ബ്​​ദു​ല്ല ബി​ന്‍ സാ​ലം ബി​ന്‍ സു​ല്‍​ത്താ​ന്‍ അ​ല്‍ ഖാ​സി​മി, ഷെയ്​ഖ് ഹം​ദാ​ന്‍ ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്‌​യാ​ന്‍, അ​ല്‍ ദ​ഫ്​​റ മേ​ഖ​ല അ​ബു​ദാ​ബി റൂ​ളേ​ഴ്‌​സ് പ്ര​തി​നി​ധി ഷെയ്ഖ് ഹം​ദാ​ന്‍ ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്‌​യാ​ന്‍, അ​ല്‍​ഐ​ന്‍ മേ​ഖ​ല​യി​ലെ അ​ബു​ദാബി റൂ​ളേ​ഴ്‌​സ് പ്ര​തി​നി​ധി ഷെയ്​ഖ് ത​ഹ്​​നൂ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ന​ഹ്‌​യാ​ന്‍, മ​ന്ത്രി​മാ​രാ​യ ഷെയ്​ഖ് സെ​യ്ഫ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്‌​യാ​ന്‍, ഷെയ്​ഖ് മ​ന്‍​സൂ​ര്‍ ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്‌​യാ​ന്‍ തു​ട​ങ്ങി ഒ​ട്ടേ​റെ രാ​ജ കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Lets socialize : Share via Whatsapp