ഷുഗറുള്ളവര്‍ നാട്ടിലേക്ക് പോകേണ്ടി വരുമോ...? കുവൈത്തിന്റെ തീരുമാനമിങ്ങനെ

by International | 27-11-2019 | 412 views

രാജ്യത്തേക്ക്‌ പ്രവേശിക്കുന്നതിനായുള്ള മുന്‍കൂര്‍ ആരോഗ്യ പരിശോധനയില്‍ പ്രമേഹം ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികളല്ലാത്ത രോഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ഡോ: ഫഹദ്‌ അല്‍ ഗുമ്മല്‍സ്‌ അറിയിച്ചു.

നിലവില്‍ എച്ച്‌ ഐ വി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ കണ്ടെത്തുന്നതിനുള്ള ആരോഗ്യ പരിശോധനകള്‍ക്കാണ്‌ പ്രവാസി തൊഴിലാളികള്‍ വിധേയരാവുന്നത്‌. ജീവിതചര്യ രോഗങ്ങളായ പ്രമേഹം ഉള്ളവര്‍ക്ക്‌ രാജ്യത്ത്‌ തൊഴില്‍ വിലക്ക്‌ ഏര്‍പ്പെടുത്തുന്നതിനായുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ശുപാര്‍ശകള്‍ ദിവസങ്ങള്‍ക്കകം തന്നെ നിലവില്‍ വരും.

പ്രമേഹ രോഗികളായ പ്രവാസികളുടെ ചികിത്സാ ചിലവിലേക്കായി ഖജനാവില്‍ നിന്നും ചിലവഴിക്കുന്ന വലിയ തുക പുതിയ നിയമ നിര്‍മ്മാണം വഴി ലാഭിക്കാന്‍ സാധിക്കുമെന്ന് നിയമത്തെ പിന്തുണച്ചു കൊണ്ട്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Lets socialize : Share via Whatsapp