സൗദിയില്‍ വാഹനാപകടം: പ്രവാസി യുവാവിന് ദാരുണാന്ത്യം

by International | 26-11-2019 | 236 views

ദമാം: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി യുവാവിന് ദാരുണാന്ത്യം. ജുബൈലിലെ ഇ.ആര്‍.സി കമ്പനിയില്‍ മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്‌തിരുന്ന മംഗലാപുരം കൃഷ്ണപുരം സ്വദേശി നൗഷീറാണ് (27) മരിച്ചത്. ദമ്മാമില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ അബ്‌ഖൈഖിന് സമീപം അല്‍അഹ്സ ഹൈവേയില്‍ കാറും, ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സുഹൃത്തും നാട്ടുകാരനുമായ ഇര്‍ഷാദുമായി നൗഷീര്‍ കാറില്‍ യാത്ര ചെയ്യവേ എതിരെ വന്ന സൗദി പൗരന്‍റ ജി.എം.സി വാഹനത്തിന്‍റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ടുവന്ന് ഇടിക്കുകയായിരുന്നു.

മുന്‍വശത്ത് സൈഡ് സീറ്റില്‍ ഇരുന്ന നൗഷീര്‍ തല്‍ക്ഷണം മരിച്ചു. കാര്‍ ഓടിച്ചിരുന്ന ഇര്‍ഷാദിനും, സൗദി പൗരനും ഗുരുതര പരിക്കേറ്റു. ഇരുവരും അബ്‌ഖൈഖ് മിലിറ്ററി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജുബൈലില്‍ ഖബറടക്കും. നൗഷീര്‍ അവിവാഹിതനാണ്.

Lets socialize : Share via Whatsapp