വി​ദേ​ശി​ക​ളു​ടെ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ ഇ​ഖാ​മ​യു​മാ​യി ബ​ന്ധി​പ്പി​ക്കും

by International | 26-11-2019 | 411 views

കു​വൈ​ത്ത്​ സി​റ്റി: വി​ദേ​ശി​ക​ളു​ടെ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ ഇ​ഖാ​മ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​മെ​ന്ന്​ ഗ​താ​ഗ​ത വ​കു​പ്പ്​ ആ​ക്​​ടി​ങ്​ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി മേ​ജ​ര്‍ ജ​ന​റ​ല്‍ ജ​മാ​ല്‍ അ​ല്‍ സാ​യി​ഗ്​ സൂ​ച​ന ന​ല്‍​കി. ഇ​തു​സം​ബ​ന്ധി​ച്ച്‌​ പ​ഠ​ന​ത്തി​ന്​ അ​ദ്ദേ​ഹം മു​തി​ര്‍​ന്ന ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക്​ നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ല്‍ ലൈ​സ​ന്‍​സും സ്വാ​ഭാ​വി​ക​മാ​യി റ​ദ്ദാ​വു​ന്ന രീ​തി​യി​ലാ​ണ്​ പ​രി​ഷ്​​ക​ര​ണം ആ​ലോ​ചി​ക്കു​ന്ന​ത്. ലൈ​സ​ന്‍​സ്​ കാ​ലാ​വ​ധി അ​ഞ്ചു​വ​ര്‍​ഷ​മാ​ക്കും.

ഇ​തി​നി​ടെ ഇ​ഖാ​മ തീ​ര്‍​ന്നാ​ല്‍ ലൈ​സ​ന്‍​സ്​ കൂ​ടി സ്വാ​ഭാ​വി​ക​മാ​യി റ​ദ്ദാ​വും. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന പി​ഴ​യു​ണ്ടെ​ങ്കി​ല്‍ അ​ട​ക്കാ​തെ ഇ​ഖാ​മ പു​തു​ക്കാ​നും ക​ഴി​യി​ല്ല. ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ അ​പേ​ക്ഷ​യും പു​തു​ക്ക​ലും ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ക്കി ഒ​രു​ മാ​സം തി​ക​യും മു​മ്പാ​ണ്​ ലൈ​സ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റൊ​രു സു​പ്ര​ധാ​ന പ​രി​ഷ്​​ക​ര​ണം സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട്​ പു​റ​ത്തു​വ​രു​ന്ന​ത്. സെ​ല്‍​ഫ്​ സ​ര്‍​വി​സ്​ കി​യോ​സ്​​കു​ക​ള്‍ വ​ഴി ഉ​പ​യോ​ക്​​താ​ക്ക​ള്‍​ക്ക്​ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ ല​ഭ്യ​മാ​ക്കു​ന്ന ഒ​ട്ടാ​മേ​റ്റ​ഡ്​ സം​വി​ധാ​നം ന​വം​ബ​ര്‍ 18 മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി.

Lets socialize : Share via Whatsapp