യു.​എ.​ഇ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍: ബി ​ഡി​വി​ഷ​ന്‍ ഫു​ട്‌​ബോ​ള്‍ ലീ​ഗി​ല്‍ അ​ഞ്ച് മ​ല​യാ​ളി​ക​ളും

by Sports | 24-11-2019 | 803 views

ദു​ബൈ: യു.​എ.​ഇ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന് കീ​ഴി​ല്‍ ക​ഴി​ഞ്ഞ​ ദി​വ​സം ആ​രം​ഭി​ച്ച ബി ​ഡി​വി​ഷ​ന്‍ ഫു​ട്‌​ബോ​ള്‍ ലീ​ഗി​ല്‍ അ​ഞ്ച് മ​ല​യാ​ളി​ക​ളും. ബി ​ഡി​വി​ഷ​ന്‍ ലീ​ഗി​ല്‍ 10 ക്ല​ബു​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്. 32 രാ​ജ്യ​ങ്ങ​ളി​ല്‍ ​നി​ന്ന് മു​ന്നൂ​റോ​ളം താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത ട്ര​യ​ല്‍​സി​ല്‍​ നി​ന്നാ​ണ് 5 മലയാളികള്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കേ​ര​ള എ​ക്സ്​​പാ​റ്റ് ഫു​ട്‌​ബോള്‍ അ​സോ​സി​യേ​ഷ​നു ​കീ​ഴി​ല്‍ ക​ളി​ക്കു​ന്ന ക്ല​ബു​ക​ളി​ലെ താ​ര​ങ്ങ​ളെ കെ​ഫാ യു.​എ.​ഇ​-യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ട്ര​യ​ല്‍​സി​ലേ​ക്ക് എ​ത്തി​ച്ച​ത്.

റി​സ്‌​വാ​ന്‍ (കാ​സ​ര്‍​കോ​ട്), നൗ​ഫ​ല്‍ (കാ​സ​ര്‍​കോ​ട്), ഇ​ന്‍​സ​മാം (മാ​ഹി), ഹാ​റൂ​ണ്‍ റ​ഷീ​ദ് (തൃ​ശൂ​ര്‍), നൗ​ഫ​ല്‍ (കോ​ഴി​ക്കോ​ട്) എ​ന്നി​വ​ര്‍​ക്കാ​ണ് ഇ​ന്ത്യ​യി​ല്‍​ നി​ന്ന് ബി ​ഡി​വി​ഷ​നി​ല്‍ ക​ളി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. നൗ​ഫ​ല്‍ കോ​ഴി​ക്കോ​ട് എ​ഫ്.​സി ദു​ബൈ​ക്ക്​ വേ​ണ്ടി​യും മ​റ്റു​ള്ള​വ​ര്‍ അ​ല്‍ ഹി​ലാ​ല്‍ യു​നൈ​റ്റ​ഡ് എ​ഫ്.​സി​ക്ക് വേ​ണ്ടി​യും ബൂ​ട്ട​ണി​യും. exclusive malayalam news

ബി ​ഡി​വി​ഷ​ന്‍ ഫു​ട്‌​ബോ​ള്‍ ലീ​ഗി​ല്‍ മ​ത്സ​രി​ക്കു​ന്ന ര​ണ്ട് ക്ല​ബു​ക​ളി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യി നി​യു​ക്​​ത​രാ​യ​തും ര​ണ്ടു മ​ല​യാ​ളി​ക​ളാ​ണ്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​ക്ക​റി​യ അ​ല്‍ ഹി​ലാ​ല്‍ ക്ല​ബി​ന്‍റെ​യും, മ​ല​പ്പു​റം സ്വ​ദേ​ശി ഷെ​ബീ​ര്‍ യു​നൈ​ഡ് എ​ഫ്.​സി​-യു​ടെ​യും കാ​ര്യ​ദ​ര്‍​ശി​ക​ളാ​വും.

Lets socialize : Share via Whatsapp