അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ജനുവരി 5 ന്

by Sports | 23-12-2017 | 465 views

ഷാര്‍ജ: അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ജനുവരി 5-ന്. അംജദ് അലി മഞ്ഞളാംകുഴിയുടെ ഓര്‍മ്മക്കായി മങ്കട മണ്ഡലം കെഎംസിസി സംഘടിപ്പിക്കുന്ന ഒന്നാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ജനുവരി 5 ന് വകുന്നേരം 4 മണി മുതല്‍ ഷാര്‍ജ വാണ്ടറേര്‍സ് സ്റ്റേഡിയത്തില്‍ വെച്ച്‌ നടക്കും.

യുഎഇ-യില്‍ പ്രമുഖ 24 ടീമുകള്‍ മാറ്റുരക്കുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍, ഇന്ത്യയിലെ മികച്ച താരങ്ങളാണ് ബൂട്ട് കെട്ടുന്നത്. ടൂര്‍ണമെന്‍റിന്‍റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ടൂര്‍ണമെന്‍റിന്‍റെ ബ്രോഷര്‍ പ്രകാശനം മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് എംഎല്‍എ ഒപ്റ്റെസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഫൈസലിന് നല്‍കി നിര്‍വഹിച്ചു. ടൂര്‍ണമെന്‍റിന്‍റെ ലോഗോ പ്രകാശനം ദുബായ് കെഎംസിസി സെക്രട്ടറി ആര്‍ ശുക്കൂര്‍ നിര്‍വഹിച്ചു.

പ്രവാസലോകത്ത് ഈ ഫുട്ബോള്‍ മാമാങ്കം വീക്ഷിക്കാന്‍ എത്തുന്ന കാല്‍പന്ത് പ്രേമികള്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0557929329, 0553832977

Lets socialize : Share via Whatsapp