ഫു​ട്​​ബാ​ള്‍ ലോ​ക​ക​പ്പ്​ യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ഇ​ന്ത്യ ഇ​ന്ന്​ ഒ​മാ​നെ​തി​രെ

by Sports | 19-11-2019 | 677 views

മ​സ്​​ക​ത്ത്​​: ഫു​ട്​​ബോ​ള്‍ ലോ​ക​ക​പ്പ്​ യോ​ഗ്യ​താ റൗ​ണ്ടി​ലെ ജീ​വ​ന്‍​മ​ര​ണ പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ ഇ​ന്ന്​ ക​രു​ത്ത​രാ​യ ഒ​മാ​നെ നേ​രി​ടും. ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ലെ വി​ജ​യം ഇ​ന്ത്യ​യ്ക്ക്​ പ്ര​തീ​ക്ഷ ന​ല്‍​കു​മെ​ങ്കി​ലും, ​മ​റി​ച്ച്‌​ തോ​ല്‍​വി​യാ​ണ്​ ഫ​ല​മെ​ങ്കി​ല്‍ ഐ​ക​ര്‍ സ്​​റ്റി​മാ​കി​നും സം​ഘ​ത്തി​നും ലോ​ക​ക​പ്പ്​ സ്വ​പ്​​ന​ങ്ങ​ളോ​ട്​​ ബൈ​ബൈ പ​റ​യാം.

സ​മ​നി​ല പി​ണ​ഞ്ഞാ​ല്‍ ​പോ​ലും ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ്​ സാ​ധ്യ​ത​യ്ക്ക്​ മ​ങ്ങ​ലേ​ല്‍​ക്കും. എ​ങ്കി​ലും ഒ​രു ​പോ​യി​ന്‍റ്​ നേ​ടാ​നാ​യാ​ല്‍ 2023 ഏ​ഷ്യ​ന്‍ ക​പ്പ്​ യോ​ഗ്യ​ത​യ്ക്കു​ള്ള മൂ​ന്നാം റൗ​ണ്ട്​ ബെ​ര്‍​ത്തു​റ​പ്പി​ക്കാ​ന്‍ ബ്ലൂ ​ടൈ​ഗേ​ഴ്​​സി​നാ​കും. പ്ര​തി​രോ​ധ​ത്തി​ലെ പോ​രാ​യ്​​മ​ക​ള്‍​ക്കൊ​പ്പം ഗോ​ള​ടി​ക്കാ​ന്‍ സു​നി​ല്‍ ഛേത്രി​യെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന സ്​​ഥി​തി വി​ശേ​ഷ​ത്തി​ല്‍ ​നി​ന്നും ഇ​ന്ത്യ ഇ​നി​യും മു​ന്നോ​ട്ടു​ പോ​യി​ട്ടി​ല്ല.

കൂ​ടാ​തെ ഗോ​ള​വ​സ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി മു​ത​ലെ​ടു​​ക്കു​ന്ന​തി​ലും ഇ​ന്ത്യ​ന്‍ മു​ന്നേ​റ്റ​ നി​ര പ​രാ​ജി​ത​രാ​കു​ന്നു. അ​ഫ്​​ഗാ​നി​സ്​​താ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ പ​രി​ച​യ ​സ​മ്പ​ന്ന​നാ​യ പ്ര​തി​രോ​ധ ഭ​ട​ന്‍ അ​ന​സ്​ എ​ട​ത്തൊ​ടി​ക​യു​ടെ സേ​വ​നം ല​ഭ്യ​മാ​യി​രു​ന്നി​ല്ല. മാ​താ​വിന്‍റെ ദേ​ഹ​ വി​യോ​ഗ​ത്തെ​ത്തു​ട​ര്‍​ന്ന്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ അ​ന​സ്​ ഞാ​യ​റാ​ഴ്​​ച ടീ​മി​നൊ​പ്പം ചേ​ര്‍​ന്ന​ത്​ നീ​ല​പ്പ​ടയ്​ക്ക്​ ക​രു​ത്താ​കും.

സെ​പ്​​റ്റം​ബ​റി​ല്‍ ഗു​വാ​ഹ​തി​യി​ല്‍ ന​ട​ന്ന ഒ​ന്നാം പാ​ദ മ​ത്സ​ര​ത്തി​ല്‍ സു​നി​ല്‍ ഛേത്രി ​ആ​ദ്യ പ​കു​തി​യി​ല്‍ നേ​ടി​യ​ ഗോ​ള്‍ മി​ക​വി​ല്‍ മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും അ​വ​സാ​ന 10 മി​നി​റ്റി​ല്‍ ര​ണ്ടു ഗോ​ള​ടി​ച്ച്‌​ ഒ​മാ​ന്‍ ഇ​ന്ത്യ​യെ സ്വ​ന്തം മ​ണ്ണി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി. ന​വം​ബ​ര്‍ 14-ന്​ ​ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ 4-1ന്​ ​ത​ക​ര്‍​ത്താ​ണ്​ ഒ​മാ​ന്‍റെ വ​ര​വ്.

മ​റു​വ​ശ​ത്ത്​ ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍​മാ​രാ​യ ഖ​ത്ത​റി​നെ സ​മ​നി​ല​യി​ല്‍ കു​രു​ക്കി ഞെ​ട്ടി​ച്ച ഇ​ന്ത്യ അ​വ​സാ​ന ര​ണ്ട്​ മ​ത്സ​ര​ങ്ങ​ളി​ല്‍ ദു​ര്‍​ബ​ല​രാ​യ ബം​ഗ്ലാ​ദേ​ശി​നും അ​ഫ്​​ഗാ​നി​സ്​​താ​നു​മെ​തി​രെ അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ സ്​​കോ​ര്‍ ചെ​യ്​​ത്​ സ​മ​നി​ല പി​ടി​ച്ചു​വാ​ങ്ങു​ക​യാ​യി​രു​ന്നു.

മൂ​ന്ന്​ സ​മ​നി​ല​യും ഒ​രു തോ​ല്‍​വി​യു​മ​ട​ക്കം മൂ​ന്ന്​ പോ​​യി​ന്‍റ്​ ​ മാ​ത്രം സ്വ​ന്ത​മാ​യു​ള്ള ഇ​ന്ത്യ ഗ്രൂ​പ്​​ ഇ-​യി​ല്‍ നാ​ലാം സ്​​ഥാ​ന​ത്താ​ണ്. നാ​ല് മ​ത്സ​ര​ങ്ങ​ളി​ല്‍​ നി​ന്ന്​ ഒ​മ്പത്​ പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്​​ഥാ​ന​ത്താ​ണ്​ ഒ​മാ​ന്‍. 10 പോ​​യി​ന്‍റു​ള്ള ഖ​ത്ത​റാ​ണ്​ ഗ്രൂ​പ്പി​ല്‍ ഒ​ന്നാ​മ​ത്.

Lets socialize : Share via Whatsapp