ലോ​ക​ക​പ്പ് യോ​ഗ്യ​ത: ഒ​മാ​നു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ന്​ ഇ​ന്ത്യ​ന്‍ ടീം ​മ​സ്​​ക​ത്തി​ലെ​ത്തി

by Sports | 18-11-2019 | 522 views

മ​സ്​​ക​ത്ത്​: ലോ​ക​ക​പ്പ് ഫു​ട്​​ബോ​ള്‍ യോ​ഗ്യ​ത റൗ​ണ്ടി​ലെ ഒ​മാ​നു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ന്​ ഇ​ന്ത്യ​ന്‍ ടീം ​മ​സ്​​ക​ത്തി​ലെ​ത്തി. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ ഒ​മാ​ന്‍ സ​മ​യം ഏ​ഴി​ന്​​ മ​സ്​​ക​ത്തി​ലെ സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ്​ സ്​​പോ​ര്‍​ട്​​സ്​ കോം​പ്ല​ക്​​സി​ലാ​ണ്​ മ​ത്സ​രം.

ഇ​തു​വ​രെ നാ​ലു ക​ളി​ക​ള്‍ ക​ളി​ച്ച ഇ​ന്ത്യ ഒ​രു ക​ളി​യി​ലും ജ​യി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച അ​ഫ്​​ഗാ​നി​സ്താ​നെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ സ​മ​നി​ല വ​ഴ​ങ്ങി​യി​രു​ന്നു. ഖ​ത്ത​റും ഒ​മാ​നു​മ​ട​ങ്ങു​ന്ന ഇ-​ഗ്രൂ​പ്പി​ല്‍ മൂ​ന്ന്​ സ​മ​നി​ല​യും ഒ​രു തോ​ല്‍​വി​യു​മാ​യി മൂ​ന്ന്​ പോ​യി​ന്‍റാ​ണ്​ ഇ​ന്ത്യ​യു​ടെ സമ്പാ​ദ്യം. അ​ഫ്​​ഗാ​നു​മാ​യി സ​മ​നി​ല വ​ഴ​ങ്ങി​യ​തോ​ടെ ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ലേ​ക്ക്​ ഇ​ന്ത്യ യോ​ഗ്യ​ത നേ​ടാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​യി.

ഇ​ന്ത്യ​യെ അ​പേ​ക്ഷി​ച്ച്‌​ ശ​ക്​​ത​രാ​യ ഒ​മാ​ന്‍ ഗ്രൂ​പ്പി​ല്‍ പോ​യി​ന്‍റ്​ നി​ല​യി​ല്‍ ര​ണ്ടാം സ്​​ഥാ​ന​ത്താ​ണ്​ ഉ​ള്ള​ത്. 10 പോ​യിന്‍റു​ള്ള ഖ​ത്ത​ര്‍ ഗ്രൂ​പ്പി​ല്‍ ഒ​ന്നാ​മ​തും നാ​ല്​ പോ​​യിന്‍റു​ള്ള അ​ഫ്​​ഗാ​ന്‍​ മൂ​ന്നാ​മ​തും ഒ​രു പോ​​യിന്‍റു​ള്ള ബം​ഗ്ലാ​ദേ​ശ്​ അ​വ​സാ​ന സ്​​ഥാ​ന​ത്തു​മാ​ണ്​ ഉ​ള്ള​ത്.

Lets socialize : Share via Whatsapp