വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ സ​ഹ​ക​ര​ണം: ബ​ഹ്റൈ​നും യു.​എ.​ഇ - ​യും ക​രാ​ര്‍ ഒ​പ്പു​വെ​ച്ചു

by International | 17-11-2019 | 263 views

മ​നാ​മ: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ സ​ഹ​ക​രി​ക്കു​ന്ന​തി​ന് ബ​ഹ്റൈ​നും യു.​എ.​ഇ​-യും ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലും യു​നെ​സ്കോ അ​ഫി​ലി​യേ​റ്റ​ഡ് സ്കൂ​ളു​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​പ്പി​ക്കു​ന്ന​തി​നാ​ണ് ക​രാ​ര്‍. പാ​രി​സി​ല്‍ സം​ഘ​ടി​പ്പി​ച്ച യു​നെ​സ്കോ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു ക​രാ​ര്‍. ബ​ഹ്റൈ​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മാ​ജി​ദ് ബി​ന്‍ അ​ലി അ​ന്നു​ഐ​മി, യു.​എ.​ഇ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഹു​സൈ​ന്‍ ബി​ന്‍ ഇ​ബ്രാ​ഹിം അ​ല്‍ ഹ​മാ​ദി എ​ന്നി​വ​രാ​ണ് ക​രാ​റി​ല്‍ ഒ​പ്പു​വെ​ച്ച​ത്. ഇ​രു മ​ന്ത്രാ​ല​യ​ങ്ങ​ളും യു​നെ​സ്കോ അം​ഗീ​കൃ​ത സ്കൂ​ളു​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​തി​ന് പ​ര​സ്പ​രം സ​ഹ​ക​രി​ക്കാ​ന്‍ ഇ​ത് വ​ഴി​യൊ​രു​ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും യു​നെ​സ്കോ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ര​തി​നി​ധി​ക​ളും ഒ​പ്പു​വെയ്​ക്ക​ല്‍ ച​ട​ങ്ങി​ല്‍ പ​​ങ്കെടു​ത്തു.

സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യം നേ​ടു​ന്ന​തി​ന് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കി​ട​യി​ല്‍ കൂ​ടു​ത​ല്‍ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ന്ന​തി​നാ​ണ് യു​നെ​സ്കോ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. യു​നെ​സ്കോ അം​ഗീ​കൃ​ത സ്കൂ​ളു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ഭ​വ സ​മ്പ​ത്ത് കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നും ക​രാ​ര്‍ വ​ഴി​യൊ​രു​ക്കും. വി​ദ്യാ​ര്‍ഥി​ക​ളു​ടെ ക​ഴി​വു​ക​ള്‍ വ​ള​ര്‍ത്തു​ന്ന​തി​നും പു​തി​യ രീ​തി​ക​ള്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നും ഇ​ത് കാ​ര​ണ​മാ​കു​മെ​ന്ന് യു​നെ​സ്കോ പ്ര​തി​നി​ധി​ക​ള്‍ വി​ല​യി​രു​ത്തി.

നി​ര്‍ണി​ത കാ​ല​യ​ള​വി​നു​ള്ളി​ല്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്താ​നും സ്കൂ​ളു​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്കാ​നും സാ​ധി​ക്കു​ന്ന​ത് സു​സ്ഥി​ര വി​ക​സ​ന​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു. നി​ല​വി​ല്‍ ബ​ഹ്റൈ​നി​ല്‍ 120 സ്കൂ​ളു​ക​ളാ​ണ് യു​നെ​സ്കോ അം​ഗീ​കൃ​ത​മാ​യി​ട്ടു​ള്ള​തെ​ന്ന് ഡോ. ​മാ​ജി​ദ് അ​ലി അ​ന്നു​ഐ​മി വ്യ​ക്ത​മാ​ക്കി.

Lets socialize : Share via Whatsapp