എ.​സി.​സി എ​മ​ര്‍​ജി​ങ്​ ടീം​സ്​ ഏ​ഷ്യാ ക​പ്പ്: ഒ​മാ​ന്​ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ക​ന​ത്ത തോ​ല്‍​വി

by Sports | 17-11-2019 | 336 views

മ​സ്​​ക​ത്ത്​: ധാ​ക്ക​യി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ക്രി​ക്ക​റ്റ്​ കൗ​ണ്‍​സി​ല്‍ എ​മ​ര്‍​ജി​ങ്​​ ടീം ​ഏ​ഷ്യാ ക​പ്പ്​ ക്രി​ക്ക​റ്റ്​ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഒ​മാ​ന്​ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ തോ​ല്‍​വി. അ​ഫ്​​ഗാ​നി​സ്​​താ​നോ​ട്​ ഒ​മ്പ​ത്​ വി​ക്ക​റ്റി​​ന്‍റ ക​ന​ത്ത തോ​ല്‍​വി​യാ​ണ്​ ഏ​റ്റു​വാ​ങ്ങി​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ശ്രീ​ല​ങ്ക​യെ നാ​ല്​ വി​ക്ക​റ്റി​ന്​ പ​രാ​ജ​യ​പ്പെ​ടു​ത്തി ഞെ​ട്ടി​പ്പി​ക്കു​ന്ന വി​ജ​യം സ്വ​ന്ത​മാ​ക്കി​യ ഒ​മാ​ന്‍ ടീ​മി​​ന്‍റെ നി​ഴ​ല്‍ മാ​ത്ര​മാ​ണ്​ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ക​ണ്ട​ത്.

ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ക​ന്നി അ​ന്താ​രാ​ഷ്​​ട്ര സെ​ഞ്ച്വ​റി നേ​ടി​യ ജ​തീ​ന്ദ​ര്‍ സി​ങ്​ മാ​ത്ര​മാ​ണ്​ അ​ഫ്​​ഗാ​നി​സ്ഥാ​നെ​തി​രെ പൊ​രു​തി നോ​ക്കി​യ​ത്. ജ​തീ​ന്ദ​ര്‍ 72 റ​ണ്‍​സെ​ടു​ത്തു. മ​റ്റ്​ ടീ​മം​ഗ​ങ്ങ​ളി​ല്‍ ​നി​ന്ന്​ കാ​ര്യ​മാ​യ പി​ന്തു​ണ ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ല്‍ ഒ​മാ​ന്‍റെ ഇ​ന്നി​ങ്​​സ്​ 44 ഒ​വ​റി​ല്‍ 153 റ​ണ്‍​സി​ന്​ അ​വ​സാ​നി​ച്ചു. അ​ഫ്​​ഗാ​നി​സ്താ​ന്​ വേ​ണ്ടി താ​രീ​ഖ്​ സ്​​റ്റ​നി​ക്​​സാ​യി നാ​ല്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. മ​റു​പ​ടി ബാ​റ്റി​ങ്​ ആ​രം​ഭി​ച്ച അ​ഫ്​​ഗാ​ന്‍ 30.5 ഓ​വ​റി​ല്‍ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്നു. അ​ബ്​​ദു​ല്‍ മാ​ലി​ക്ക്​ ഹു​സൈ​ന്‍ ഖൈ​ല്‍ 102 പ​ന്തി​ല്‍ 91 റ​ണ്‍​സ്​ എ​ടു​ത്തു.

Lets socialize : Share via Whatsapp