ഒമാനില്‍ ആരോഗ്യമേഖലയില്‍ സ്വദേശിവല്‍ക്കരണം; മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

by International | 17-11-2019 | 545 views

ഒമാനില്‍ ആരോഗ്യമേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. സ്വദേശിവല്‍ക്കരണ തോത് 71 ശതമാനം എത്തിയതായാണ് ഒമാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. നിരവധി സ്വദേശി വിദ്യാര്‍ത്ഥികളാണ് ഒമാനിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി വ്യത്യസ്ത മെഡിക്കല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കി രാജ്യത്ത് തൊഴിലിടങ്ങളില്‍ എത്തുന്നത്.

ഈ സാഹചര്യത്തില്‍ സ്വദേശികള്‍ക്ക് അവസരം നല്‍കാനാണ് സര്‍ക്കാര്‍ വിദേശികളെ ഈ മേഖലയില്‍ നിന്നും ഒഴിവാക്കുന്നത്. പുതിയ തസ്തികകളിലെ നിയമത്തിനായി ആരോഗ്യ മന്ത്രാലയം സ്വദേശികളില്‍ നിന്ന് മാത്രമായി അപേക്ഷകള്‍ ക്ഷണിച്ചു വരികയാണ്. ഫര്‍മസിസ്റ്റ് തസ്തികയില്‍ ബിരുദധാരികളായ വിദേശികളുടെ വിസകള്‍ മാത്രമാണ് മന്ത്രാലയം ഇപ്പോള്‍ പുതുക്കി നല്‍കുന്നത്. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ഈ മേഖലയില്‍ അവസരങ്ങള്‍ ക്രമേണ കുറയുകയും തൊഴില്‍ നഷ്ടമാകുകയുമാണ് ചെയ്യുന്നത്.

Lets socialize : Share via Whatsapp