റാസല്‍ഖൈമയില്‍ മലയാളി കുടുംബത്തിലെ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍; ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കുഞ്ഞിന്‍റെ അമ്മ ഗുരുതരാവസ്ഥയില്‍

by General | 17-11-2019 | 445 views

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ മലയാളി കുടുംബത്തിലെ ഒന്‍പത് മാസം പ്രായമുള്ള കുട്ടിയെ റാസല്‍ഖൈമ വില്ലയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ മാതാവിനെ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതര നിലയില്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തൃശൂര്‍ സ്വദേശിയായ യുവതി റാസല്‍ഖൈമയില്‍ വ്യാപാരിയായ ഭര്‍ത്താവിനോടും മക്കളോടുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. കൂടാതെ, അടുത്ത ബന്ധുക്കളും ഇതേ വില്ലയിലെ തന്നെ വിവിധ മുറികളില്‍ താമസിക്കുന്നു. ഭര്‍ത്താവ് സ്ഥലത്തില്ലാതിരുന്നപ്പോഴാണ് സംഭവമെന്ന് പറയുന്നു.

യുവതിയുടെ നാലു വയസുകാരനായ മൂത്ത കുട്ടി ഫ്ലാറ്റില്‍ യാതൊന്നുമറിയാതെ മരിച്ച കുട്ടിക്കടുത്ത് ഇരിക്കുകയായിരുന്നു. ഭര്‍ത്താവിനെയും മറ്റു ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

Lets socialize : Share via Whatsapp