.jpg)
അല്‍-ഐന്‍: ഗതാഗത നിയന്ത്രണത്തിനിടെ അമിതവേഗത്തില്‍ വന്ന വാഹനമിടിച്ച് മരിച്ച പോലീസുകാരന്റെ ഖബറടക്കം നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ ഉമ്മുഗാഫ ഖബര്‍സ്ഥാനില്‍ നടന്നു. പോലീസ് ഉദ്യോഗസ്ഥരും ബന്ധുക്കളും അല്‍-ഐനിലെ ജനങ്ങളും ചടങ്ങുകളില്‍ പങ്കെടുത്തു.
പോലീസ് പട്രോളിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥന് അലി സായിദ് ഗര്ബാഷ് അല്സായിദിക്കാണ് നിരത്തില്‍ ദാരുണാന്ത്യമുണ്ടായത്. അല്‍-ഐന്‍ അല്ഹലാമി തുരങ്കപാതയോട് ചേര്‍ന്നുണ്ടായ വാഹനാപകട സ്ഥലം നിയന്ത്രിക്കവെയാണ് അലിയെ മറ്റൊരു വാഹനമിടിച്ചതെന്ന് പോലീസ് അറിയിച്ചു.
അല്‍-ഐനിലെ മസ്ജിദ് ശഹീദ് ഉമര്‍ അല്മിഖ്ബാലിയിലാണ് നമസ്കാരം നടന്നത്. അബുദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സുഹൈല്‍ അല്ഖുയയ്ലി, ഹെഡ്ക്വാര്‍ട്ടേഴ്സ് അഫയേഴ്സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസിര്‍ അല്‍ യബ്ഹൂനി, പട്രോളിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സാലിംബറാക് അല്‍ദാഹിരി എന്നിവര്‍ മരണാനന്തരച്ചടങ്ങുകളില്‍ പങ്കെടുത്തു.