സൗ​ദി അ​രാം​കോ ഓ​ഹ​രി വി​ല്‍പ​നയ്​ക്ക്​ ഇന്ന് തു​ട​ക്ക​മാ​വും

by Business | 17-11-2019 | 582 views

ദ​മ്മാം: ദേ​ശീ​യ എ​ണ്ണ​ക്കമ്പ​നി​യാ​യ സൗ​ദി അ​രാം​കോ ഓ​ഹ​രി വി​ല്‍പ​നയ്​ക്ക്​ ഞാ​യ​റാ​ഴ്​​ച തു​ട​ക്ക​മാ​വും. വ്യ​ക്തി​ക​ള്‍ക്കും നി​ക്ഷേ​പ​ക​ര്‍ക്കും ഡി​സം​ബ​ര്‍ നാ​ലു​വ​രെ ഓ​ഹ​രി സ്വ​ന്ത​മാ​ക്കാം. 

രാ​ജ്യ​ത്തെ പ്ര​മു​ഖ ബാ​ങ്കു​ക​ള്‍ ഓ​ഹ​രി വി​ല്‍പ​ന​യു​ടെ ഭാ​ഗ​മാ​യി കൂ​ടു​ത​ല്‍ സ​മ​യം ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ പ്ര​വ​ര്‍ത്തി​ക്കും. ഒ​രാ​ള്‍ കു​റ​ഞ്ഞ​ത് 10 ഓ​ഹ​രി​ക​ളെ​ടു​ക്ക​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ. പ​ര​മാ​വ​ധി എ​ത്ര വേ​ണ​മെ​ങ്കി​ലും സ്വ​ന്ത​മാ​ക്കാം.

സൗ​ദി​യി​​ലെ വി​ദേ​ശി​ക​ളാ​യ താ​മ​സ​ക്കാ​ര്‍ക്കും നി​ക്ഷേ​പ​ക​ര്‍ക്കും ഓ​ഹ​രി വാ​ങ്ങാ​ന്‍ അ​നു​മ​തി​യു​ണ്ടാ​കും. അ​ന്തി​മ ഓ​ഹ​രി വി​ല ഡി​സം​ബ​ര്‍ അ​ഞ്ചി​ന് മാ​ത്ര​മേ പ്ര​ഖ്യാ​പി​ക്കൂ.

Lets socialize : Share via Whatsapp