23-ാമത് ഗള്‍ഫ്‌ കപ്പ്‌ ഫുട്ബോള്‍ മത്സരത്തിന് ഇന്ന് തുടക്കം

by Sports | 22-12-2017 | 472 views

23-ാമത് ഗള്‍ഫ്‌ കപ്പ്‌ ഫുട്ബോള്‍ മത്സരത്തിന് ഇന്ന് തുടക്കം. കുവൈത്തിലെ ജാബിന്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക്ക. മത്സരത്തിന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്തുടനീളം സ്വീകരിച്ചിട്ടുള്ളത്. ജനുവരി 5-ന് അവസാനിക്കുന്ന ടൂര്‍ണമെന്‍റ്, ഡിസംബര്‍ 22-ന് 5.30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കുവൈത്തും സൗദി അറേബ്യയുമാണ് മത്സരം. രണ്ട് ഗ്രൂപ്പുകളിലായി 8 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. കുവൈത്ത്, സൗദി അറേബ്യ. യുഎഇ, ഒമാന്‍ എന്നിവരാണ് എ ഗ്രൂപ്പില്‍. ബഹ്‌റൈന്‍, ഖത്തര്‍, യെമന്‍, ഇറാഖ് എന്നീ രാജ്യങ്ങളാണ് ബി ഗ്രൂപ്പില്‍ മത്സരിക്കുന്നത്.

 

Lets socialize : Share via Whatsapp