സൂ​പ്പ​ര്‍ ക്ലാ​സി​ക്കോ ഇന്ന്​: ബ്രസീല്‍, അര്‍ജന്‍റീന ടീ​മു​ക​ള്‍ റി​യാ​ദി​ലെ​ത്തി

by Sports | 15-11-2019 | 376 views

റി​യാ​ദ്​: റി​യാ​ദ്​ സീ​സ​ണോ​ട​നു​ബ​ന്ധി​ച്ച്‌​ വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കു​ന്ന ബ്ര​സീ​ല്‍-​അ​ര്‍ജ​ന്‍​റീ​ന സൂ​പ്പ​ര്‍ ക്ലാ​സി​ക്കോ ഫു​ട്ബോ​ള്‍ മ​ത്സ​ര​ത്തി​ന് ഇ​രു ടീ​മു​ക​ളും റി​യാ​ദി​ലെ​ത്തി. നെ​യ്മ​ര്‍ ഒ​ഴി​കെ താ​ര​ങ്ങ​ളെ​ല്ലാം ബ്ര​സീ​ല്‍ ടീ​മി​ലു​ണ്ട്. ല​യ​ണ​ല്‍ മെ​സ്സി​യു​ള്‍പ്പെ​ടെ മു​ന്‍നി​ര താ​ര​ങ്ങ​ളു​മാ​യാ​ണ് അ​ര്‍ജ​ന്‍റീ​ന ഇ​റ​ങ്ങു​ന്ന​ത്. വെള്ളിയാഴ്​ച സൗ​ദി സ​മ​യം രാ​ത്രി എ​ട്ടു​​മ​ണി​ക്കാ​ണ് മ​ത്സ​രം. റി​യാ​ദ് സീ​സ​ണ്‍ ഫെ​സ്​​റ്റി​വ​ലി​​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബ്ര​സീ​ല്‍-​അ​ര്‍​ജ​ന്‍റീ​ന സൗ​ഹൃ​ദ ഫു​ട്​​ബോ​ള്‍ മ​ത്സ​രം. സൂ​പ്പ​ര്‍ ക്ലാ​സി​ക്കോ എ​ന്നു​പേ​രി​ട്ട മ​ത്സ​രം ​റി​യാ​ദ് കി​ങ് സൗ​ദ് യൂ​ണി​വേ​ഴ്സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ് ന​ട​ക്കു​ക.

മ​ത്സ​ര​ത്തി​നാ​യി അ​ര്‍ജ​ന്‍റീ​ന, ബ്ര​സീ​ല്‍ താ​ര​ങ്ങ​ള്‍ ബു​ധ​നാ​ഴ്​​ച രാ​ത്രി മു​ത​ല്‍ റി​യാ​ദി​ലെ​ത്തി. കു​ടി​ഞ്ഞോ, തി​യോ​ഗോ സി​ല്‍വ അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളാ​ണ് ആ​ദ്യം വി​മാ​ന​മി​റ​ങ്ങി​യ​ത്. പ​രി​ക്കു​കാ​ര​ണം നെ​യ്മ​ര്‍ മ​ത്സ​ര​ത്തി​ന് എ​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം അ​ര്‍ജ​​ന്‍റീ​ന ടീ​മി​ല്‍ ല​യ​ണ​ല്‍ മെ​സ്സി ഉ​ള്‍പ്പെ​ടെ​യു​ള്ള മു​ന്‍നി​ര താ​ര​ങ്ങ​ള്‍ മ​ത്സ​ര​ത്തി​നി​റ​ങ്ങും. ക​ഴി​ഞ്ഞ ​ത​വ​ണ സൗ​ദി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ബ്ര​സീ​ലി​നാ​യി​രു​ന്നു ജ​യം. 25,000 സീ​റ്റു​ക​ളു​ള്ള സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ള്‍ വി​ല്‍പ​ന തു​ട​ങ്ങി ര​ണ്ടാം ദി​നം വി​റ്റു​പോ​യി​രു​ന്നു. 200 മു​ത​ല്‍ അ​യ്യാ​യി​രം വ​രെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. നാ​ലു മ​ണി മു​ത​ല്‍ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. കോ​പ അ​മേ​രി​ക്ക ഫു​ട്‌​ബാ​ളി​ല്‍ വി​ല​ക്കു​വ​ന്ന ശേ​ഷം മെ​സ്സി ആ​ദ്യ​മാ​യി​റ​ങ്ങു​ന്ന അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​രം കൂ​ടി​യാ​ണി​ത്.

Lets socialize : Share via Whatsapp