സൗദിയില്‍ ഹുറൂബിലുള്ളവര്‍ പിടിക്കപ്പെട്ടാല്‍ ആറുമാസം തടവും 50,000 റിയാല്‍ പിഴയും

by International | 05-11-2019 | 504 views

റിയാദ്: ഹുറൂബിലുള്ളവര്‍ പിടിക്കപ്പെട്ടാല്‍ ആറു മാസം തടവും 50,000 റിയാല്‍ പിഴയും ശിക്ഷയാണെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം. നിയമ ലംഘകര്‍ക്ക് സഹായം നല്‍കുന്നത് ഗുരുതര തെറ്റാണെന്നും പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. ആറു മാസം ജയില്‍ ശിക്ഷയും 50,000 റിയാല്‍ പിഴയുമാണ് ശിക്ഷ.

സ്പോണ്‍സര്‍മാര്‍ ഹുറൂബാക്കുന്ന വിദേശികള്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായാല്‍ നിയമാനുസൃത ശിക്ഷ നല്‍കുമെന്ന് സൗദി പാസ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ആറു മാസം ജയില്‍ ശിക്ഷയും 50,000 റിയാല്‍ പിഴയും അടക്കേണ്ടി വരും. ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തുകയും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും. ഒരിക്കല്‍ ഹുറൂബാക്കിയാല്‍ 'അബഷിര്‍'' വഴി റദ്ദ് ചെയ്യാനാവില്ല. ഹുറൂബ് റജിസ്റ്റര്‍ ചെയ്ത് 15 ദിവസത്തിനകം വിദേശികളുടെ വിഭാഗവുമായി ബന്ധപ്പെടണം.

നിയമ ലംഘകര്‍ക്ക് അഭയം നല്‍കുക, വാഹന സൗകര്യം നല്‍കുക, തൊഴില്‍ നല്‍കുക, നിയമലംഘനം മറച്ചുവെയ്ക്കുക, മറ്റ് സഹായം നല്‍കുകയോ ചെയ്താല്‍ ആറു മാസം തടവും ഒരു ലക്ഷം റിയാല്‍ പിഴയും ഈടാക്കും. വിദേശിയാണെങ്കില്‍ ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തും. നിയമ ലംഘകരുടെ എണ്ണമനുസരിച്ച് പിഴ സംഖ്യ വര്‍ദ്ധിക്കുന്നതായിരിക്കും.

ഹുറൂബില്‍ അകപ്പെട്ട തൊഴിലാളികളെ ഉപയോഗിച്ച്‌ തൊഴിലെടുക്കുന്ന സ്ഥാപന മേധാവികള്‍ക്ക് ആറു മാസം തടവും ഒരു ലക്ഷം റിയാല്‍ പിഴയും ശിക്ഷയായി ലഭിക്കും. അഞ്ച് വര്‍ഷത്തേക്ക് വിസ നിഷേധിക്കുകയും ചെയ്യും. സ്ഥാപനത്തിന്‍റെ ചെലവില്‍ ശിക്ഷ പരസ്യപ്പെടുത്തും. സ്ഥാപന മാനേജരെ ഒരു വര്‍ഷം തടവും വിദേശിയാണെങ്കില്‍ ശിക്ഷാകാലാവധിക്ക് ശേഷം നാടുകടത്തുകയും ചെയ്യും.

Lets socialize : Share via Whatsapp