ഖത്തറില്‍ മഴയളക്കാന്‍ സൗരോര്‍ജ യന്ത്രങ്ങള്‍ സജ്ജമാക്കും

by International | 05-11-2019 | 340 views

ദോഹ: രാജ്യത്തെ മഴ അളക്കാന്‍ സൗരോര്‍ജ മഴ മാപിനികള്‍ വരും മാസങ്ങളില്‍ പ്രവര്‍ത്തന സജ്ജമാകും. 50 മഴ മാപിനികളാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) വാങ്ങിയിരിക്കുന്നത്. ഇവയുടെ കാര്യക്ഷമതയും നിലവാരവും അളക്കുന്നതിനുള്ള പരിശോധനകളും പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു.

ഉയര്‍ന്ന കാര്യക്ഷമതയില്‍ മഴ അളക്കാന്‍ പുതിയ യന്ത്രങ്ങള്‍ സഹായിക്കും. നഗരസഭ പരിസ്ഥിതി മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, കത്താറ പൈതൃക കേന്ദ്രം എന്നിവയുടെ പങ്കാളിത്തത്തില്‍ യന്ത്രങ്ങള്‍ സ്ഥാപിക്കും.

Lets socialize : Share via Whatsapp