യുഎഇ - യിലും ഒമാനിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത

by General | 04-11-2019 | 341 views

ദുബായ്: യുഎഇ-യുടെ കിഴക്കന്‍ തീരങ്ങളിലും ഒമാനിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത. ശക്തമായ തിരകള്‍ തീരത്തേക്ക് അടിച്ചുകയറാം. തീരപ്രദേശങ്ങളില്‍ ഉള്ളവ‍ര്‍ ജാഗ്രത പാലിക്കണമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി.

അതേസമയം, അറബിക്കടലില്‍ രൂപംകൊണ്ട മഹ ചുഴലിക്കാറ്റിന്‍റെ ദിശ മാറിയതിനാല്‍ അറേബ്യന്‍ മേഖലയ്ക്കു ഭീഷണിയില്ലെന്നാണു സൂചന.

Lets socialize : Share via Whatsapp