യുഎഇ - യില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ വന്‍ അപകടം : അഞ്ചു പേര്‍ക്ക് പരിക്കേറ്റു, രണ്ടു പേരുടെ നില ഗുരുതരം

by General | 02-11-2019 | 591 views

റാസ് അല്‍ ഖൈമ: യുഎഇ-യില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. റാസ് അല്‍ ഖൈമയില്‍ ജെബെല്‍ ജായ്സിനു സമീപം കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ റാസ് അല്‍ ഖൈമ ട്രാഫിക് പട്രോളും, നാല് ആംബുലന്‍സ്, പാരാമെഡിക്‌സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കാറില്‍ കുടുങ്ങിയ ഒരാളെ പ്രത്യേക ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്.

പരിക്കേറ്റവരെ ഉടന്‍ തന്നെ സഖര്‍ ആശുപത്രിയില്‍ എത്തിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും, വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Lets socialize : Share via Whatsapp