.jpg)
റാസല്‍ഖൈമ: ഇറാന് തീരത്ത് വ്യാഴാഴ്ച ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. വൈകുന്നേരം 7.43-നാണ് റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിന്റെ പ്രകമ്പനം യുഎഇ-യുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതെ സമയം റാസല്‍ഖൈമയിലെ ഫ്ലാറ്റുകളിലും മറ്റും ചെറിയ തോതിലുള്ള പ്രകമ്പനമുണ്ടായെന്നും പുറത്തിറങ്ങി നിന്നുവെന്നുമാണ് താമസക്കാര്‍ അറിയിച്ചത്. വീട് കുലുങ്ങതു പോലെ തോന്നിയെന്ന് റാസല്‍ഖൈമ ജസീറ അല്‍ ഹംറയില്‍ താമസിക്കുന്ന ഇന്ത്യക്കാരന് യാസര്‍ വര്‍സി പറഞ്ഞു. നാശനഷ്ടങ്ങളോ പരിക്കുകളോ എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വ്യാഴാഴ്ച രാത്രി 7.44-ന് അറബ്യന്‍ ഗള്‍ഫില്‍ ഭൂചലനം അനുഭവപ്പെട്ടതായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രവും സ്ഥിരീകരിച്ചിട്ടുണ്ട്. റിക്ടര്‍ 4.6 തീവ്രതായിരുന്നു രേഖപ്പെടുത്തിയതെന്നും എന്‍.സി.എം അറിയിച്ചു.