ദുബായ് സൂപ്പര്‍ സീരിസില്‍ സിന്ധുവിന് തോല്‍വി

by Sports | 17-12-2017 | 526 views

ദുബായ്: ബാഡ്മിന്‍റണ്‍ ലോക സൂപ്പര്‍സീരീസ് ഫൈനലില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് തോല്‍വി. ഫൈനലില്‍ ജപ്പാന്‍റെ അകനെ യമഗുച്ചിയോടാണ് സിന്ധു പരാജയപ്പെട്ടത്. 94 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട്​ സെറ്റുകള്‍ക്കായിരുന്നു സിന്ദു തോറ്റത്​. ആദ്യ സെറ്റ്​ നേടി രണ്ടാം സെറ്റ്​ 21-12ന്​ നഷ്​ടമാക്കിയ സിന്ദു മൂന്നാം സെറ്റില്‍ വരുത്തിയ ചില പിഴവുകള്‍ മൂലം പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.

Lets socialize : Share via Whatsapp