ദുബായ് സുപ്പര്‍ സീരീസില്‍ പി.വി സിന്ധു ഫൈനലില്‍

by Sports | 17-12-2017 | 436 views

ദുബായ്: ദുബായ് സുപ്പര്‍ സീരീസ് ഫൈനല്‍ ഇന്ന്. ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരം പി.വി സിന്ധുവും ജപ്പാനില്‍ നിന്നുള്ള അകാനെ യമാഗുച്ചിയും ഇന്ന് ഏറ്റുമുട്ടും. അകാനെ യമാഗുച്ചിയെ അട്ടിമറിയ്ക്കാന്‍ സാധിച്ചാല്‍ ഈ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ചരിത്ര നേട്ടത്തിലേക്ക് സിന്ധു പറന്ന് കയറും. ലോക റാങ്കിങില്‍ ഒമ്പതാം സ്ഥാനത്തുള്ള സിന്ധുവിന് ആറാം സ്ഥാനത്തുള്ള യമാഗുച്ചിയെ തോല്‍പ്പിക്കാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ദുബായ് സീരിസില്‍ ഒന്നാം റാങ്കുകാരിയാണ് ജപ്പാന്‍ താരം. സിന്ധു നാലാം സ്ഥാനത്താണുള്ളത്.

ചൈനീസ് താരം ചെന്‍ യുഫേയിയെ അട്ടിമറിച്ചാണ് സിന്ധു ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ മിന്നുന്ന പ്രകടനം നടത്തി 21-15, 21-18 എന്ന സ്കോറിലാണ് വിജയം പിടിച്ചെടുത്തത്. പത്തുലക്ഷം ഡോളറാണ് വിജയികളെ കാത്തിരിക്കുന്നത്.

Lets socialize : Share via Whatsapp