ഒമാനില്‍ രൂക്ഷമായ ക​ട​ല്‍​ക്ഷോ​ഭം

by International | 30-10-2019 | 413 views

മസ്‌ക്കറ്റ്​: ക്യാ​ര്‍ ചുഴലിക്കാറ്റിന്‍റെ നേ​രി​ട്ട​ല്ലാ​ത്ത ആഘാതത്തിന്‍റെ ഫ​ല​മാ​യി ഒമാന്‍റെ വി​വി​ധ തീ​ര​പ്ര​ദേ​ശ​ങ്ങ​ളില്‍ വന്‍ കടല്‍ക്ഷോഭം. വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി മു​ത​ല്‍ ആ​രം​ഭി​ച്ച ക​ട​ല്‍​ക്ഷോ​ഭ​ത്തില്‍ ​​വിവിധയിടങ്ങളിലെ നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

മീ​റ്റ​റു​ക​ള്‍ ഉ​യ​ര​ത്തി​ല്‍ ഉ​യ​ര്‍​ന്നുപൊങ്ങിയ തി​ര​മാ​ല​ക​ള്‍ താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലേ​ക്ക്​ ഇ​ര​ച്ചു​ കയറുകയായിരുന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ലും ക​ട​ല്‍ പ്ര​ക്ഷു​ബ്​​ധ​മാകാന്‍ സാധ്യത ഉണ്ടെന്ന് ​ഒ​മാ​ന്‍ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താമസിക്കുന്നവര്‍ ​ മാ​റി​ത്താ​മ​സി​ക്ക​ണ​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട്​ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു.

Lets socialize : Share via Whatsapp