സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ മലയാളി മെഷീനില്‍ കുടുങ്ങി മരിച്ചു

by International | 30-10-2019 | 480 views

റിയാദ്: സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ മലയാളി മെഷീനില്‍ കുടുങ്ങി മരിച്ചു. പാലക്കാട് കൊപ്പം മുളയങ്കാവ് തട്ടാരത്ത് കുഞ്ഞിമുഹമ്മദ്-റുഖിയ ദമ്പതികളുടെ മകനായ അബ്ദുല്‍ ഖാദര്‍ (31) ആണ് മരിച്ചത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ശമീറയാണ് ഭാര്യ. കുട്ടികളില്ല. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Lets socialize : Share via Whatsapp