ക്യാ​ര്‍ ചു​ഴ​ലി​ക്കാറ്റ്; ഷാര്‍ജയിലെ ക​ല്‍ബ-​ഫു​ജൈ​റ റോഡുകള്‍ അടച്ചു

by Sharjah | 30-10-2019 | 555 views

ഷാ​ര്‍ജ: ക്യാ​ര്‍ ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ര്‍ന്ന് ക​ല്‍ബ-​ഫു​ജൈ​റ റോഡില്‍ വെള്ളം കയറുകയും, ഈ റോഡുകള്‍ അ​ട​ച്ചി​ട്ട​താ​യും ഷാ​ര്‍ജ പൊ​ലീ​സ് അ​റി​യി​ച്ചു. റോ​ഡ് വീ​ണ്ടും തു​റ​ക്കു​ന്ന​തു​വ​രെ ബ​ദ​ല്‍ മാ​ര്‍ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് പൊ​ലീ​സ് എ​ല്ലാ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെയും യാ​ത്ര​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​മാ​ന്‍ തീ​ര​ത്ത് രൂ​പ​പ്പെ​ട്ട ക്യാ​ര്‍, ഏ​തു സ​മ​യ​വും ക​ല്‍ബ, ഫു​ജൈ​റ തീ​ര​ങ്ങ​ളി​ല്‍ എ​ത്തു​മെ​ന്ന​തി​നെ​ക്കു​റി​ച്ച്‌ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​രു​ന്നു. തി​ര​മാ​ല​ക​ള്‍ ഏ​ഴ​ടി വ​രെ ഉ​യ​ര​ത്തി​ല്‍ എ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അറിയിച്ചിരുന്നു.

അതേസമയം, ക്യാ​ര്‍ ചുഴലിക്കാറ്റിന്‍റെ നേ​രി​ട്ട​ല്ലാ​ത്ത ആഘാതത്തിന്‍റെ ഫ​ല​മാ​യി ഒമാന്‍റെ വി​വി​ധ തീ​ര​പ്ര​ദേ​ശ​ങ്ങ​ളിലുണ്ടായ കടല്‍ക്ഷോഭത്തില്‍ വന്‍ നാശനഷ്ടം. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി മു​ത​ല്‍ ആ​രം​ഭി​ച്ച ക​ട​ല്‍​ക്ഷോ​ഭ​ത്തില്‍ ​​ വിവിധയിടങ്ങളിലെ നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

മീ​റ്റ​റു​ക​ള്‍ ഉ​യ​ര​ത്തി​ല്‍ ഉ​യ​ര്‍​ന്നുപൊങ്ങിയ തി​ര​മാ​ല​ക​ള്‍ താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലേ​ക്ക്​ ഇ​ര​ച്ചു​ക​യ​റി. റാ​സ​ല്‍​ഹ​ദ്ദ​ട​ക്കമുള്ള തീരദേശ റോഡുകളില്‍ വെള്ളകെട്ട് ഉണ്ടായി.

വ​രും​ദി​വ​സ​ങ്ങ​ളി​ലും ക​ട​ല്‍ പ്ര​ക്ഷു​ബ്​​ധ​മാകാന്‍ സാധ്യത ഉണ്ടെന്ന് ​ഒ​മാ​ന്‍ കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താമസിക്കുന്നവര്‍ ​ മാ​റി​ത്താ​മ​സി​ക്ക​ണ​മെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട്​ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു.

Lets socialize : Share via Whatsapp