ക്ലബ്‌ ലോകകപ്പ് ഫൈനല്‍ ഇന്ന്

by Sports | 16-12-2017 | 472 views

അബുദാബി: ക്ല​ബ്​ ലോ​ക​ക​പ്പ്​ കി​രീ​ടം മൂ​ന്നാ​മ​തും സാ​ന്‍​റി​യാ​ഗോ ബെ​ര്‍​ണ​ബ്യൂ​വി​ലെ​ത്തി​ക്കാ​ന്‍ ക്രി​സ്​​റ്റ്യാ​നോ റൊണാ​ള്‍​ഡോ​യും സം​ഘ​വും ഇ​ന്നി​റ​ങ്ങും. ബ്ര​സീ​ലി​യ​ന്‍ ക്ല​ബ്​ ഗ്രീ​മി​യോ​യാ​ണ്​ ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നോ​ട്​ ഏ​റ്റു​മു​ട്ടാ​നെ​ത്തു​ന്ന​ത്. രാ​ത്രി 10.30-നാ​ണ്​ പോ​രാ​ട്ടം. ആ​തി​ഥേ​യ ക്ല​ബാ​യ അല്‍ജസീറയെ 2-1 ന്​ ​തോ​ല്‍​പി​ച്ചാ​ണ്​ യൂ​റോ​പ്യ​ന്‍ ചാ​മ്പ്യന്മാ​രാ​യ റ​യ​ല്‍ മ​ഡ്രി​ഡ്​ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വ​ര്‍​ഷ​വും ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ക്രി​സ്​​റ്റ്യാ​നോ റൊ​​ണാ​ള്‍​ഡോ ഗോ​ള്‍ നേ​ടി ക്ല​ബ്​ ലോ​ക​ക​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ (6) നേ​ടു​ന്ന താ​ര​മാ​യി​രു​ന്നു.

Lets socialize : Share via Whatsapp