ചാമ്പ്യന്‍ ക്ലബ്ബിനെ റാഞ്ചാന്‍ സൗദി രാജകുമാരന്‍; വാഗ്ദാനം ഏകദേശം 40,000 കോടി രൂപ

by Sports | 25-10-2019 | 858 views

എണ്ണപ്പണമൊഴുക്കി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ റാഞ്ചാന്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. 5 ബില്യണ്‍ യൂറോ (ഏകദേശം 40,000 കോടി രൂപ) ആണ് സൗദി രാജകുമാരന്‍ ക്ലബ്ബിന് വിലയിട്ടിരിക്കുന്നത്.

സൗദി രാജകുടുംബം മാഞ്ചസ്റ്ററിനെ വാങ്ങാന്‍ ശ്രമിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ശക്തമായിരുന്നു. നേരത്തെ മൂന്ന് ബില്യണ്‍ ഡോളര്‍ സൗദി രാജകുമാരന്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ക്ലബ് ഉടമകളായ ഗ്ലസേര്‍സ് അത് നിരസിക്കുകയായിരുന്നു. ഇതോടെയാണ് ഇരട്ടിയോളം തുക വാഗ്ദാനം ചെയ്ത് വീണ്ടും ക്ലബ്ബിനെ സമീപിച്ചിരിക്കുന്നത്. അടുത്ത മാസം ക്ലബ്ബ് ഉടമകളുമായി ചര്‍ച്ച നടത്താന്‍ സൗദി രാജ കുടുംബം തീരുമാനിച്ചിട്ടുണ്ട്.

Lets socialize : Share via Whatsapp