ദുബായ് വിളിക്കുന്നു; യു​വാ​ക്ക​ളേ... ഇ​തി​ലേ ഇ​തി​ലേ...

by Dubai | 23-10-2019 | 550 views

ദു​ബൈ: 'കു​റ​ഞ്ഞ​ത് 30,000 വോളന്‍റി​യ​ര്‍​മാ​രെ​ങ്കി​ലും വേ​ണം, ലോ​ക​ത്തി​ന് മു​ന്നി​ല്‍ ദു​ബൈ തീ​ര്‍​ക്കു​ന്ന അ​ത്ഭു​ത​ങ്ങ​ളു​ടെ മ​ഹാ​മേ​ള​യാ​യി മാ​റു​ന്ന എ​ക്സ്പോ പ്ര​ദ​ര്‍​ശ​ന​ത്തി​ന്. ഇ​മ​റാ​ത്തി​ന് പു​തു​യു​ഗ​പ്പി​റ​വി സ​മ്മാ​നി​ക്കു​ന്ന ഈ ​ച​രി​ത്ര​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​വു​ക​യെ​ന്ന​ത് ഏ​റെ മ​ഹ​ത്ത​ര​മാ​ണ്' -യു.​എ.​ഇ​-യി​ലെ വ​നി​ത പൈ​ല​റ്റു​മാ​രി​ലൊ​രാ​ളാ​യ നൗ​ഫ് ഒ​മ​റി​ന്‍റ വാ​ക്കു​ക​ളാ​ണി​ത്.

എ​ന്താ​യാ​ലും ഈ ​അ​വ​സ​രം ന​ഷ്​​ട​പ്പെ​ടു​ത്താ​ന്‍ ഒ​രു​ക്ക​മ​ല്ലെ​ന്ന മു​ഖ​വു​ര​യോ​ടെ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ യു​വ​ജ​ന​ങ്ങ​ളോ​ടും വി​ദ്യാ​ര്‍​ഥി​ക​ളോ​ടും ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ത്തീ​രാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​ണ് ആ​കാ​ശ​ത്തു​നി​ന്ന് ദു​ബൈ ന​ഗ​ര​ത്തി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ന്‍ ഭാ​ഗ്യം ല​ഭി​ച്ച നൗ​ഫ്. ന​മ്മു​ടെ വീ​ട്ടു​മു​റ്റ​ത്ത് വി​രു​ന്നെ​ത്തു​ന്ന ആ​ഘോ​ഷ​മാ​ണ് എ​ക്സ്പോ 2020. ഒ​രു ചെ​റു​ച​ല​നം​ കൊ​ണ്ടെ​ങ്കി​ലും അ​തിന്‍റെ ഭാ​ഗ​മാ​വു​ക​യെ​ന്ന​ത് ച​രി​ത്ര​പ​ര​മാ​ണ്. എ​ത്ര ചെ​റി​യ റോ​ളി​ലാ​ണെ​ങ്കി​ല്‍ പോ​ലും.

യു.​എ.​ഇ-​ക്ക് എ​ക്കാ​ല​ത്തും അ​ഭി​മാ​നി​ക്കാ​നാ​വു​ന്ന വ​ലി​യൊ​രു ച​രി​ത്രം ത​ന്നെ​യാ​യി​രി​ക്കു​മി​ത് -എ​ക്സ്പോ 2020 വോളന്‍റി​യ​​ര്‍​മാ​രാ​കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച്‌ നൗ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്തോ​ട് ചെ​യ്യാ​നാ​കു​ന്ന വി​ല​പ്പെ​ട്ട സ​ഹാ​യ​മാ​യാ​ണ് നൗ​ഫ് എ​ക്സ്പോ വോളന്‍റി​യ​​ര്‍​ഷി​പ്പി​നെ നോ​ക്കി​ക്കാ​ണു​ന്ന​ത്. യു.​എ.​ഇ വേ​ദി​യാ​കു​ന്ന ഏ​റ്റ​വും വ​ലി​യ അ​ന്താ​രാ​ഷ്​​ട്ര പ്ര​ദ​ര്‍​ശ​ന​ത്തി​ല്‍ വോളന്‍റി​യ​​ര്‍​മാ​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ന്‍ സ്വ​ദേ​ശി​ക്ക​ള്‍​ക്കൊ​പ്പം വി​ദേ​ശി​ക​ളാ​യ താ​മ​സ​ക്കാ​ര്‍​ക്കും അ​വ​സ​ര​മു​ണ്ട്.

സ​മ​യ​വും സൗ​ക​ര്യ​വു​മു​ള്ള 18 വ​യ​സ്സ്​ പി​ന്നി​ട്ട ആ​ര്‍​ക്കും എ​ക്സ്പോ ന​ഗ​രി​യി​ല്‍ വോളന്‍റി​യ​​റാ​വാം. ഇ​തു സം​ബ​ന്ധി​ച്ച്‌ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ളും ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ www.expo2020dubai.com എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ലോ​ഗി​ന്‍ ചെ​യ്യാ​വു​ന്ന​താ​ണ്. ‍ഏ​റ്റ​വും നൂ​ത​ന​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​യി​ല​ധി​ഷ്ഠി​ത​മാ​യ ന​വീ​ന ആ​ശ​യ​ങ്ങ​ള്‍ പ​ങ്കു​വെയ്​ക്കാ​ന്‍ 192-ല്‍​പ​രം രാ​ജ്യ​ങ്ങ​ളാ​ണ് അ​ടു​ത്ത വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 20 മു​ത​ല്‍ 2021 ഏ​പ്രി​ല്‍ 10 വ​രെ ന​ട​ക്കു​ന്ന എ​ക്സ്പോ ന​ഗ​രി​യി​ല്‍ സ​ജീ​വ​ പ​ങ്കാ​ളി​ക​ളാ​യി എ​ത്തു​ന്ന​ത്.

Lets socialize : Share via Whatsapp