ആഘോഷ ദിനങ്ങളെ വരവേല്‍ക്കാന്‍ ഒമാന്‍ ഒരുങ്ങി

by International | 21-10-2019 | 372 views

ഒമാന്‍:അടുത്ത മാസം ഒമാനില്‍ ആഴ്ചയില്‍ കൂടുതല്‍ അവധി ദിനങ്ങള്‍ എത്തുന്നു. ഇതോടെ ആഘോഷ ദിനങ്ങളെ വരവേല്‍ക്കാന്‍ ഒമാന്‍ ജനത ഒരുങ്ങി. നവംബര്‍ 18-ന് ആചരിക്കുന്ന രാജ്യത്തിന്‍റെ ദേശീയ ദിനത്തോടനുബന്ധിച്ച്‌ അധിക അവധി ആസ്വദിക്കാന്‍ കഴിയുമെന്ന് ടൈംസ് ഓഫ് ഒമാന്‍ അറിയിച്ചു. ആഘോഷങ്ങള്‍ നവംബര്‍ 18, 19 തീയതികളില്‍ (തിങ്കള്‍, ചൊവ്വ) ആചരിക്കും.

മുഹമ്മദ് നബിയുടെ ജന്മദിനത്തില്‍ റബി അല്‍ അവ്വാല്‍ 12-ന് അവധിദിനം ആചരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജന്മദിനത്തിനായി യുഎഇ കഴിഞ്ഞ മാസം അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പ്രവാചകന്‍റെ ജന്മദിനം നിശ്ചയിക്കുന്നത് ചാന്ദ്ര കലണ്ടറാണ്, കൂടാതെ ചന്ദ്രനെ കണ്ടതിനുശേഷം അന്തിമ രൂപം നല്‍കും.

ഒമാനിലെ എന്‍‌ഡോവ്‌മെന്‍റ്, മതകാര്യ മന്ത്രാലയം കലണ്ടര്‍ പ്രകാരം, പ്രവാചകന്‍റെ ജന്മദിനത്തിനുള്ള താല്‍ക്കാലിക തീയതി 2019 നവംബര്‍ 9 ശനിയാഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ 2019 നവംബര്‍ 10 പൊതു അവധി ദിവസമാകാനുള്ള സാധ്യതയുണ്ട്

Lets socialize : Share via Whatsapp