ഒമാനില്‍ മ​സൂ​ണ്‍ ഡെയറിയുടെ ​ ഉല്‍പ്പന്നങ്ങള്‍ ഇ​ന്നു​ മു​ത​ല്‍ ര​ണ്ട് ന​ഗ​ര​ങ്ങ​ളി​ല്‍ ലഭ്യമാകും

by Business | 20-10-2019 | 493 views

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷാ മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ മ​സൂ​ണ്‍ ഡെയറിയുടെ പാലുല്‍പ്പന്നങ്ങള്‍ ഇന്ന് മു​ത​ല്‍ മ​സ്​​ക​ത്തി​ലും സു​ഹാ​റി​ലും ല​ഭ്യ​മാ​കും. കാ​ര്‍​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രി ഡോ. ​ഹ​മ​ദ്​ സൈ​ദ്​ അ​ല്‍ ഔഫിയുടെ സാ​ന്നി​ധ്യ​ത്തി​ലാണ് ചടങ്ങുകള്‍ നടക്കുക.

ഉ​യ​ര്‍​ന്ന നി​ല​വാ​ര​മു​ള്ള പാ​ലു​ല്‍​പ​ന്ന​ങ്ങ​ളു​ടെ ഉ​ല്‍​പാ​ദ​ന​ത്തി​ല്‍ ഒ​മാ​നെ മു​ന്‍​നി​ര​യി​ല്‍ എ​ത്തി​ക്കാ​ന്‍ ലക്ഷ്യമിട്ട് കൊണ്ടുള്ള കമ്പ​നി ബു​റൈ​മി ഗ​വ​ര്‍​ണ​റേ​റ്റി​ലെ സു​നൈ​ന​യി​ലാ​ണ്​ പ്രവര്‍ത്തിക്കുന്നത്. ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്​​ഥ​യി​ലു​ള്ള ഒ​മാ​ന്‍ ഫു​ഡ്​ ഇന്‍വെസ്റ്റ്മെന്‍റ് ​ ക​മ്പ​നി​യു​ടെ​യും സ​ര്‍​ക്കാ​ര്‍ പെ​ന്‍​ഷ​ന്‍, നി​ക്ഷേ​പ ഫ​ണ്ടു​ക​ളു​ടെ​യും സം​യു​ക്​​ത ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള കമ്പ​നി​ക്ക്​ 100 ദ​ശ​ല​ക്ഷം റി​യാ​ലോ​ള​മാ​ണ്​ മു​ട​ക്കു​മു​ത​ല്‍ എന്നാണ് വിവരം.

Lets socialize : Share via Whatsapp