യുഎഇ - യില്‍ 29-കാരിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി; രണ്ട് പേര്‍ കസ്റ്റഡിയില്‍

by General | 18-10-2019 | 630 views

ഷാര്‍ജ: ഷാര്‍ജയില്‍ 29-കാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. ഷാര്‍ജ മുവൈലയിലെ യുവതിയുടെ താമസസ്ഥലത്താണ് 29-കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി പാകിസ്താന്‍ പൗരയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൈ ഞരമ്പ് മുറിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം താമസസ്ഥലത്ത് നിന്ന് ഷാര്‍ജ പോലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കേസ് പബ്ലിക് പ്രോസിക്യൂഷന് കെമാറി.

പാകിസ്താനികളായ ആളുകളോടൊപ്പമാണ് യുവതി താമസിച്ചിരുന്നത്. യുവതിയുടെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകു എന്നാണ് പോലീസിന്‍റെ പ്രതീക്ഷ. യുവതിയുടെ ഒപ്പം താമസിച്ചിരുന്ന രണ്ട് പുരുഷന്മാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇരുവരും മദ്യലഹരിയിലായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നുതന്നെ കത്തി പോലീസ് കണ്ടെടുത്തു.

Lets socialize : Share via Whatsapp