ടി20 ലോകകപ്പ് യോഗ്യത പോരാട്ടങ്ങള്‍ക്ക് ഇന്ന് അബുദാബിയില്‍ തുടക്കം

by Sports | 18-10-2019 | 1028 views

2020-ല്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള യോഗ്യതാ പോരാട്ടങ്ങള്‍ക്ക് ഇന്ന് അബുദാബിയില്‍ തുടക്കമാവും. 2020 ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ വെച്ചാണ് ടി20 ലോകകപ്പ്. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 2 വേറെ ദുബൈയിലും അബുദാബിയിലും വെച്ചാണ് മത്സരങ്ങള്‍ അരങ്ങേറുക. 14 ടീമുകളാണ് യോഗ്യതാ പോരാട്ടങ്ങള്‍ക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ എത്തിയത്. രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. സ്‌കോട്‌ലാന്‍ഡും സിംഗപ്പൂരും തമ്മിലാണ് ടി20 ടൂര്‍ണമെന്‍റിലെ ആദ്യ മത്സരം.

ഗ്രൂപ്പ് എ-യില്‍ സ്കോട്ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്‌, പപ്പു ന്യൂ ഗിനിയ, നമീബിയ, സിംഗപ്പൂര്‍, കെനിയ, ബെര്‍മുഡ എന്നീ ടീമുകളും ഗ്രൂപ്പ് ബി-യില്‍ ആതിഥേയരായ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, അയര്‍ലണ്ട്, ഒമാന്‍,ഹോങ്കോങ്, കാനഡ, ജേഴ്സി, നൈജീരിയ എന്നീ ടീമുകളും ഏറ്റുമുട്ടും. ഈ 14 ടീമില്‍ നിന്ന് 6 ടീമുകളാണ് ടി20 ലോകകപ്പിന്‍റെ ഫസ്റ്റ് റൗണ്ടില്‍ ബംഗ്ലാദേശിനൊപ്പവും ശ്രീലങ്കക്കൊപ്പവും മത്സരിക്കുക.

ഈ ടീമുകള്‍ രണ്ടു ഗ്രൂപ്പുകളായി മത്സരിക്കുകയും ഗ്രൂപ്പില്‍ ആദ്യമെത്തുന്ന രണ്ട് ടീമുകള്‍ ഓസ്ട്രേലിയ, പാകിസ്ഥാന്‍, ഇന്ത്യ, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, വെസ്റ്റിന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍ എന്നിവര്‍ക്കൊപ്പം സൂപ്പര്‍ 12 സ്റ്റേജിലേക്ക് യോഗ്യത നേടുകയും ചെയ്യും.

Lets socialize : Share via Whatsapp