അബുദാബിയില്‍ മധുര പാനീയങ്ങള്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ വില ഉയരും

by Business | 09-10-2019 | 730 views

അബുദാബി: ഇ-സിഗരറ്റിനും മധുര പാനീയങ്ങള്‍ക്കും ഡിസംബര്‍ ഒന്നു മുതല്‍ വിലയുയരും. ഫെഡറല്‍ ടാക്സ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇ-സിഗരറ്റ് ഉപകരണത്തിനും അതിലുപയോഗിക്കുന്ന വസ്തുവിനും പഞ്ചസാരയുടെ അളവ് കൂടിയ പാനീയങ്ങള്‍ക്കുമാണ് വില കൂട്ടുക. ഈ ഉത്പന്നങ്ങളുടെ നിര്‍മാതാക്കളും കയറ്റുമതി, ഇറക്കുമതി സ്ഥാപനങ്ങളും ഫെഡറല്‍ ടാക്സ് അതോറിറ്റിയുടെ (എഫ്.ടി.എ) എക്സൈസ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴയടക്കമുള്ള ശിക്ഷയാണ് കാത്തിരിക്കുന്നത്.

കസ്റ്റംസ് ഇറക്കുമതി എച്ച്‌.എസ്. കോഡ് 85437031, 85437032, 85437039 പട്ടികയില്‍ വരുന്ന നിക്കോട്ടിനും പുകയിലയും അടങ്ങിയതോ അല്ലാത്തതോ ആയ എല്ലാ ഇലക്‌ട്രോണിക് പുകവലി ഉപകരണങ്ങളും ഇതിലുള്‍പ്പെടും. അതുപോലെതന്നെ നിക്കോട്ടിന്‍ അടങ്ങിയതോ അല്ലാത്തതോ ആയ ഇ-സിഗരറ്റിനുള്ളില്‍ ഉപയോഗിക്കുന്ന ദ്രാവകത്തിനും വിലകൂടും. അധികമായി പഞ്ചസാര ചേര്‍ത്ത് മധുരം കൂട്ടിയ പാനീയങ്ങള്‍, ജെല്ലുകള്‍, പൊടികള്‍, സത്തുകള്‍ എന്നിവയ്ക്കും വിലകൂടും.

Lets socialize : Share via Whatsapp