യുഎഇ - യില്‍ വിവാഹിതയായ സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; വധശിക്ഷ വിധിച്ച്‌ കോടതി

by Dubai | 09-10-2019 | 266 views

ദുബായ്: യുഎഇ-യില്‍ വിവാഹിതയായ സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധ ശിക്ഷ വിധിച്ചു. യുഎഇ-യിലെ അപ്പാര്‍ട്ട്മെന്‍റില്‍ വെച്ചാണ് സമീപത്തെ വര്‍ക്ക് ഷോപ്പിലെ സെക്യൂരിറ്റി ജീവനക്കാരനും, ക്ളീനറും ചേര്‍ന്ന് സ്ത്രീയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയത്.

വധശിക്ഷ വിധിച്ച കീഴ്‌ക്കോടതികളുടെ വിധി അബുദാബിയിലെ ഫെഡറല്‍ സുപ്രീം കോടതി ശരിവെച്ചു. ആക്രമണത്തിന് നാല് ദിവസം മുമ്പ് ഒരേ കെട്ടിടത്തില്‍ താമസിക്കുന്ന വിവാഹിതയായ സ്ത്രീയുടെ അപ്പാര്‍ട്ട്മെന്‍റില്‍ അതിക്രമിച്ച്‌ കടക്കാന്‍ പദ്ധതിയിട്ടിരുന്നതായി പുരുഷന്മാര്‍ അധികൃതരോട് പറഞ്ഞു.

കേസിലെ ആദ്യത്തെ പ്രതി സെക്യൂരിറ്റി ജീവനക്കാരന്‍ സ്ത്രീയുടെ അപ്പാര്‍ട്ട്മെന്‍റിന്‍റെ വാതിലില്‍ മുട്ടി. സ്ത്രീ വാതില്‍ തുറന്നപ്പോള്‍ അയാള്‍ അവളെ തള്ളിയിട്ട് ബലപ്രയോഗത്തിലൂടെ അപ്പാര്‍ട്ട്മെന്‍റില്‍ പ്രവേശിച്ചു. കിടപ്പുമുറിയിലേക്ക് സ്ത്രീയെ വലിച്ചിഴച്ചു. അതിനുശേഷം നിലത്തിട്ട് ക്രൂരമായി ബലാത്സംഗം ചെയ്‌തു. സ്ത്രീ അലറിവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ പുരുഷന്മാര്‍ ഒരു തുണി കൊണ്ട് അവളുടെ വായില്‍ തിരുകി. ശേഷം മറ്റൊരു തുണി കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂട്ടര്‍മാര്‍ ചുമത്തിയിരുന്നത്.

Lets socialize : Share via Whatsapp