ദുബായ് വേറെ ലെവലാണ്... പെട്രോളും ഡീസലും ഇനി വീട്ടിലെത്തും

by Dubai | 09-10-2019 | 273 views

ദുബായ്: പമ്പില്‍ പോയി വരി നിന്നുള്ള സമയനഷ്ടം ഒഴിവാക്കാന്‍ പെട്രോളും ഡീസലും ഇനി വീട്ടിലെത്തും. ഇനോക്ക് ഗ്രൂപ്പാണ് വീട്ടുപടിക്കല്‍ ഇന്ധനം എത്തിക്കുന്നതിനായി ചൊവ്വാഴ്ച ഡിജിറ്റല്‍ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. ഇനോക്ക് ലിങ്ക് വഴി ഓര്‍ഡര്‍ ചെയ്താല്‍ യു.എ.ഇ-യിലുടനീളമുള്ള ബിസിനസ്, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പെട്രോള്‍ ആവശ്യപ്പെടുന്നിടത്ത് എത്തും. വ്യക്തിഗത ഓര്‍ഡറുകള്‍ക്ക് ഓരോ ഡെലിവറിക്കും പത്ത് ദിര്‍ഹം ഈടാക്കും.

ഇനോക്ക് ഗ്രൂപ്പിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ഇനോക്ക് ലിങ്ക്. ഇനോക്ക് ലിങ്കില്‍ കയറി പേഴ്‌സണല്‍, കമ്യൂണിറ്റി ഡവലപ്പേഴ്‌സ്, പ്രിമൈസസ് മാനേജേഴ്‌സ്, ബിസിനസ് എന്നിവയില്‍ ഏത് ആവശ്യത്തിനുള്ളതെന്ന് തിരഞ്ഞെടുത്ത് സൈന്‍ അപ്പ് ചെയ്യുക. ലളിതമായ ചില ഘട്ടങ്ങളിലൂടെ ഇന്ധനം ആവശ്യമായ സമയം ബുക്ക് ചെയ്യുക. ഡെലിവറി ട്രാക്ക് ചെയ്യാനും സംവിധാനമുണ്ട്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ആപ്ലിക്കേഷനില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Lets socialize : Share via Whatsapp