ദുബായ് ബസുകളില്‍ സ്മാര്‍ട്ട് ക്യാമറകള്‍

by Dubai | 09-10-2019 | 235 views

ദുബായ്: നോല്‍ കാര്‍ഡില്‍ ആവശ്യത്തിന് പണമില്ലാതെ ബസില്‍ കയറുന്നവരെ പിടികൂടാന്‍ പുതിയ സാങ്കേതികവിദ്യ വരുന്നു. ബസില്‍ കയറിയാലുടന്‍ നോല്‍ കാര്‍ഡ് സ്വൈപ് ചെയ്യുമ്പോള്‍ ആളുടെ മുഖം പതിയുന്ന പുതിയ സാങ്കേതികവിദ്യയാണ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി (ആര്‍.ടി.എ) വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന ജൈറ്റക്സ് സാങ്കേതിക വാരത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അധികം വൈകാതെ സംവിധാനം നടപ്പാക്കും.

ബസില്‍ രണ്ട് ക്യാമറകളാണ് സ്ഥാപിക്കുക. ഒന്ന് ബസിന്‍റെ ഉള്‍വശം നിരീക്ഷിക്കാനുള്ള സാധാരണ സി.സി.ടി.വി ക്യാമറയും മറ്റൊന്ന് യാത്രക്കാരുടെ മുഖം വ്യക്തമായി തിരിച്ചറിയുന്ന മെഷീന്‍ ലേണിങ് (എം.എല്‍) ക്യാമറയുമാണ്. ആര്‍.ടി.എ-യുടെ എന്‍റര്‍പ്രൈസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്‍ററിലേക്ക് എം.എല്‍ ക്യാമറ ബന്ധിപ്പിച്ചിരിക്കും. ആര്‍.ടി.എ ബസില്‍ നോല്‍ കാര്‍ഡില്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് 200 ദിര്‍ഹമാണ് പിഴ.

Lets socialize : Share via Whatsapp