കുവൈത്തിലെ പോയിന്‍റ് സംവിധാനം പ്രവാസികള്‍ക്ക് തലവേദനയാകും

by International | 09-10-2019 | 261 views

കുവൈറ്റ്: രാജ്യത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പോയിന്‍റ് സംവിധാനം കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. നിശ്ചിത പരിധിയില്‍ കൂടുതല്‍ പോയിന്‍റുകള്‍ ലഭിക്കുന്നവര്‍ക്കെതിരെ അറസ്റ്റും നാടുകടത്തലും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

ഗതാഗത പരിഷ്‌കാരങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പോയിന്‍റ് സംവിധാനം കര്‍ശനമായി നടപ്പാക്കണമെന്നും പരിധി ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ വിവേചനമില്ലാതെ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുന്നതുമാണ് ഉത്തരവ്. ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്നും വിദേശികളാണെങ്കില്‍ നാടുകടത്താമെന്നും നിര്‍ദേശിക്കുന്ന ഉത്തരവില്‍ ലൈസന്‍സില്ലാതെയോ മദ്യപിച്ചോ വാഹനമോടിക്കുന്ന വിദേശികളെ ഉടന്‍ നാടുകടത്തണമെന്നും നിര്‍ദേശമുണ്ട്.

വിവിധ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് രേഖപ്പെടുത്തുന്ന പോയിന്‍റുകള്‍ നേരത്തെ ഗതാഗത വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച് റെഡ് സിഗ്‌നല്‍ മറി കടക്കുക, ഹൈവേകളിലും റിങ് റോഡുകളിലും ദിശ തെറ്റിച്ച് വാഹനം ഓടിക്കുക എന്നീ നിയമ ലംഘനങ്ങള്‍ക്ക് 4 ബ്‌ളാക്ക് പോയിന്‍റുകളാണ് രേഖപ്പെടുത്തുക.

Lets socialize : Share via Whatsapp