14 വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ 23 കാരന്‍ ദുബായില്‍ അറസ്റ്റില്‍

by Dubai | 09-10-2019 | 138 views

ദുബായ്: 14 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 23 കാരന്‍ ദുബായില്‍ അറസ്റ്റില്‍. ജൂലൈ 26-ന് വാട്ടര്‍ തീം പാര്‍ക്കില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പ്രതി മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

വാട്ടര്‍ തീം പാര്‍ക്കില്‍ കുട്ടിയും, കുട്ടിയുടെ ബന്ധുക്കളും കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രതി ഇവരെ പിന്തുടര്‍ന്നു. അതിനു ശേഷമാണ് കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചത്. തുടര്‍ന്ന് കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിക്കുകയും അവര്‍ പൊലീസിനെ വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

Lets socialize : Share via Whatsapp