വാഹനമിടിച്ച് മലയാളി ഗുരുതരാവസ്ഥയില്‍...

by International | 09-10-2019 | 194 views

അ​ല്‍​ഖോ​ബാ​ര്‍: അ​ല്‍ ഖോ​ബാ​റി​ല്‍ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ച്ച്‌ മ​ല​യാ​ളി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. പാ​ല​ക്കാ​ട്, പ​ട്ടാ​മ്പി, മ​രു​തൂ​ര്‍ സ്വ​ദേ​ശി പ​ന്നി​യ​ന്‍ കു​ന്ന​ത്ത് മു​ഹ​മ്മ​ദ് ഷ​രീ​ഫാ​ണ് (48) ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​​ടെ അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. അ​ല്‍ ഖോ​ബാ​റി​ലെ ജ​ല​വി പാ​ര്‍​ക്കി​ന​ടു​ത്ത്​ യൂ​ടേ​ണ്‍ ചെ​യ്തു​വ​ന്ന സു​ഡാ​നിയു​ടെ വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കു​പ​റ്റി​യ മു​ഹ​മ്മ​ദ് ശ​രീ​ഫി​നെ ഉ​ട​ന്‍ ദോ​സ​രി ഹോ​സ്പി​റ്റ​ലി​ലെ​ത്തി​ച്ചു.

അ​പ​ക​ടം ന​ട​ന്ന​യു​ട​നെസം​സാ​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ള്‍ അ​ബോ​ധാ​വ​സ്​​ഥ​യി​ലാ​ണ്. ര​ക്ത​സ​മ്മ​ര്‍​ദം സാ​ധാ​ര​ണ നി​ല​യി​ലാ​യെ​ങ്കി​ല്‍ മാ​ത്ര​​മേ തു​ട​ര്‍​ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ പ​റ്റൂ​ എ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. ക​മ്പ​നി​യി​ലെ സ​ഹ​ജീ​വ​ന​ക്കാ​ര്‍ സ​ഹാ​യ​ത്തി​നാ​യി രം​ഗ​ത്തു​ണ്ട്. വി​ദ​ഗ്ധ ചി​കി​ത്സ​ക്ക്​ ശ്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്. ദു​ബൈ​യി​ല്‍ ​നി​ന്ന്​ സ​ഹോ​ദ​ര​ന്‍ അ​ല്‍ ഖോ​ബാ​റി​ലെ​ത്തി​യി​ട്ടു​ണ്ട്. അ​ല്‍​ഖോ​ബാ​റി​ലെ ഐ.​എ​സ്.​സി ക​മ്പ​നി മെ​യി​ന്‍റ​ന​ന്‍​സ് സൂ​പ്പ​ര്‍ വൈ​സ​റാ​ണ് മു​ഹ​മ്മ​ദ് ഷ​രീ​ഫ്.

Lets socialize : Share via Whatsapp