നാല് ലക്ഷം ലഭിച്ചതിന് ശേഷം മൃതദേഹം വേണ്ടെന്ന് ബന്ധുക്കള്‍... പ്രവാസിയുടെ മൃതദേഹം സംസ്‌കരിച്ചത് സൗദിയില്‍

by International | 09-10-2019 | 314 views

ഖ​മീ​സ് മു​ശൈ​ത്ത്: നാ​ലു ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ​ ശേ​ഷം മൃ​ത​ദേ​ഹം ആ​വ​ശ്യ​മി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ച സം​ഭ​വ​ത്തി​ല്‍, മ​രി​ച്ച്‌​ 21 മാ​സ​ങ്ങ​ള്‍​ക്കു​​ശേ​ഷം ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം അ​സീ​റി​ല്‍ സം​സ്​​ക​രി​ച്ചു. അ​ബ്ഹ​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ല്‍ മ​രി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി ക​ണ്ട​സ്വാ​മി ആ​ത്തി​യ​പ്പ​​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് മ​റ​വു ​ചെ​യ്​​ത​ത്.

ന​ജ്‌​റാ​നി​ല്‍ നി​ന്ന് രോ​ഗ​ബാ​ധി​ത​നാ​യി നാ​ട്ടി​ല്‍ പോ​കാ​നാ​യി വ​രു​ന്ന​തി​നി​ട​യി​ല്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ക്കു​ക​യാ​യി​രു​ന്നു ആ​ത്തി​യ​പ്പ​ന്‍. അ​നീ​ഫ് മ​ഞ്ചേ​ശ്വ​രം, ഇ​സ്മാ​യി​ല്‍ ത​മി​ഴ്നാ​ട്, ബാ​വ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം മൃ​ത​ദേ​ഹം മ​റ​വു ചെ​യ്​​ത​ത്. ന​ജ്റാ​നി​ലെ സ്വ​ദേ​ശി പൗ​ര​​ന്‍റെ കീ​ഴി​ല്‍ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം. അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന്​ നാ​ട്ടി​ലേ​ക്കു പോ​കാ​ന്‍ വ​രു​ന്ന​തി​നി​ട​യി​ല്‍ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്നാ​യി​രു​ന്നു മ​ര​ണം.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഇ​സ്മാ​യി​ല്‍, ബാ​വ എ​ന്നി​വ​ര്‍ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ ബ​ന്ധു​ക്ക​ള്‍ മ​ര​ണം സം​ബ​ന്ധി​ച്ച്‌ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ക​യും പോ​സ്​​റ്റ്​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. പോ​സ്​​റ്റ്​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടും ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ടും അ​യ​ച്ചു​ കൊ​ടു​ത്തു. ഇ​വി​ടെ മ​രി​ച്ചാ​ല്‍ ഒ​ന്ന​ര​ ല​ക്ഷം റി​യാ​ല്‍ കി​ട്ടു​മെ​ന്ന് കേ​ട്ട്​ ബ​ന്ധു​ക്ക​ള്‍ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട​ത്രെ. തു​ട​ര്‍​ന്ന്​ സ്പോ​ണ്‍​സ​ര്‍ നാ​ലു ല​ക്ഷം രൂ​പ ന​ല്‍​കു​ക​യും ചെ​യ്തു.

ഈ ​തു​ക കി​ട്ടി​യ​തി​നു ​ശേ​ഷം ഇ​വ​ര്‍ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ക്കേ​ണ്ട എ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ മ​റ​വു ചെ​യ്യു​ന്ന​തി​ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഇ​സ്മാ​യി​ല്‍ എ​ന്ന ആ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​തി​നു​ള്ള ശ്ര​മ​ങ്ങ​ളൊ​ന്നും വി​ജ​യി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ഫോ​റം ക​ര്‍​ണാ​ട​ക പ്ര​വ​ര്‍​ത്ത​ക​നാ​യ ഹ​നീ​ഫ് മ​ഞ്ചേ​ശ്വ​രം ഇ​ട​പെ​ട്ടാ​ണ്​ നി​യ​മ ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഇ​വി​ടെ മ​റ​വു ചെ​യ്​​ത​ത്.

Lets socialize : Share via Whatsapp