യുഎഇ - യില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത; മുന്നറിയിപ്പ്

by General | 08-10-2019 | 507 views

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ പൊടിക്കാറ്റും ചൂടും ഉണ്ടാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച്ച അബുദാബി, ദുബായ്, ഫുജൈറ തുടങ്ങിയ എമിറേറ്റുകളില്‍ മഴ പെയ്തിരുന്നു. കഴിഞ്ഞ ആഴ്ച റാസല്‍ഖൈമയില്‍ പൊടിക്കാറ്റിനോടൊപ്പം മഴവില്ല് കണ്ടതായി അധികൃതര്‍ അറിയിച്ചു.

വരും ദിവസങ്ങളിലും യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാവാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Lets socialize : Share via Whatsapp