ഒമാനില്‍ ഇനി സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് ഇ - പേയ്മെന്‍റ് വഴി മാത്രം

by International | 08-10-2019 | 233 views

ഒമാന്‍: ഒമാനിലെ സര്‍ക്കാരിലേക്കുള്ള എല്ലാ വരുമാനങ്ങളും ഇനി പണമായി സ്വീകരിക്കില്ല. എല്ലാം ഇ-പേയ്മെന്‍റ് വഴി ആകും സ്വീകരിക്കുക. എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഉള്ള ഫീസ് ഇ-പേയ്മെന്‍റ് വഴി അടക്കണം.

അടുത്ത വര്‍ഷം ആദ്യം മുതലാകും ഈ നിയമം നിലവില്‍ വരികയെന്ന് ഒമാന്‍ ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഒമാന്‍ ധനകാര്യ മന്ത്രാലയം പുറത്തുവിട്ടു. ഇ-പേയ്മെന്‍റ് വഴി നല്‍കുന്ന പണത്തിന് ഒരു ശതമാനം കമീഷന്‍ ആയി ബാങ്കിന് നല്‍കണം. എന്നാല്‍ ഈ കമീഷന്‍ സ്വദേശികളില്‍ നിന്ന് ഈടാക്കില്ല. എന്നാല്‍ ഒമാനില്‍ താമസിക്കുന്ന വിദേശികള്‍ ഈ കമീഷന്‍ അടക്കണം. സ്വാദേശികളുടെ കമീഷന്‍ സര്‍ക്കാര്‍ വഹിക്കും.

Lets socialize : Share via Whatsapp