കാ​യി​ക ​മേ​ഖ​ല​യി​ല്‍ വൈ​വി​ധ്യ​മാ​ര്‍​ന്ന പ​ദ്ധ​തി​ക​ളുമായി കുവൈത്ത്​

by Sports | 07-10-2019 | 652 views

കു​വൈ​ത്ത് സി​റ്റി: പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ല്‍ കാ​യി​ക​മേ​ഖ​ല കൂ​ടു​ത​ല്‍ മി​ക​വു​റ്റ​താ​ക്കാ​ന്‍ പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്ന് കു​വൈ​ത്ത് ഒ​ളി​മ്പി​ക്‌​സ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ഷെയ്​ഖ് ഫ​ഹ​ദ് നാ​സ​ര്‍ അ​സ്സ​ബാ​ഹ് അ​റി​യി​ച്ചു. കു​വൈ​ത്തി​ലെ ഓ​രോ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ങ്ങ​ളി​ലും കാ​യി​ക വി​ഭാ​ഗ​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ പ്രോ​ത്സാ​ഹ​നം ന​ല്‍കു​ന്ന​തി​നാ​യി വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളും പ​രി​ശീ​ല​ന​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കു​വൈ​ത്ത് ഒ​ളി​മ്പി​ക്‌​സ് ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ വി​വി​ധ​ത​രം മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​രം പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ലൂ​ടെ അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. 

രാ​ജ്യ​ത്തിന്‍റെ യ​ശ​സ്സു​യ​ര്‍​ത്താ​ന്‍ ക​ഴി​വും യോ​ഗ്യ​ത​യു​മു​ള്ള യു​വ കാ​യി​ക​താ​ര​ങ്ങ​ള്‍ക്ക് വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തു​മാ​യി ശാ​സ്ത്രീ​യ പ​രി​ശീ​ല​നം ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള നൂ​ത​ന പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് കു​വൈ​ത്ത് ഒ​ളിമ്പി​ക്‌​സ് ക​മ്മി​റ്റി പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​ത്. 'കാ​ച്ച്‌ ദം ​യം​ഗ്' എ​ന്ന കാ​ഴ്ച​പ്പാ​ടി​ല്‍ ചെ​റി​യ പ്രാ​യ​ത്തി​ല്‍ ത​ന്നെ കൃ​ത്യ​മാ​യും തു​ട​ര്‍​ച്ച​യു​ള്ള​തു​മാ​യ പ​രി​ശീ​ല​നം ഉ​റ​പ്പു​വ​രു​ത്തി, രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ല്‍ വ​രെ പ​ങ്കെ​ടു​പ്പി​ക്കാ​നു​ള്ള സ​മ​ഗ്ര പ​ദ്ധ​തി​യാ​ണി​ത്. പ​രി​ക്കേ​റ്റ കാ​യി​ക​താ​ര​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്കാ​യു​ള്ള സ്പോ​ര്‍​ട്സ് മെ​ഡി​സി​ന്‍ ശാ​ഖ വി​പു​ലീ​ക​രി​ക്കു​ക​യും ഏ​റ്റ​വും ന​വീ​ന​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

അ​ത്‌​ല​റ്റി​ക് വി​ഭാ​ഗ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ്ത്രീ​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. തു​നീ​ഷ്യ​യി​ല്‍ ന​ട​ക്കു​ന്ന അ​റ​ബ് ടൂ​ര്‍​ണ​മ​ന്‍റി​ല്‍ കു​വൈ​ത്തിെന്‍റെ വ​നി​താ ജിം​നാ​സ്​​റ്റി​ക്സ് ടീം ​പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ര്‍ത്താ​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. കാ​യി​ക​താ​ര​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ നി​യ​ന്ത്ര​ണ​ത്തെ​യും ന്യൂ​ട്രീ​ഷ​നെ​യും സം​ഘം പ്രോ​ത്സാ​ഹി​പ്പി​ക്കും. സ്‌​കൂ​ള്‍ത​ല കാ​യി​ക ​രം​ഗ​ത്ത്​ കൂ​ടു​ത​ല്‍ വി​ക​സ​ന​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വു​മാ​യി വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ക​മ്മി​റ്റി ച​ര്‍ച്ച ചെ​യ്തി​രു​ന്നു. ഇ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ കാ​യി​ക​ശേ​ഷി പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​ളി​മ്പി​ക്‌​സ് ക​മ്മി​റ്റി സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Lets socialize : Share via Whatsapp