നിസ്‌ക്കാരത്തിനിടെ കുഴഞ്ഞുവീണ് മരിച്ച നീലേശ്വരം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

by Abudhabi | 07-10-2019 | 500 views

അബുദാബി: നിസ്കരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച നീലേശ്വരം തൈക്കടപ്പുറം സ്വദേശി ചിറമ്മല്‍ ഹസൈനാ റി (58)ന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അഞ്ചുമാസത്തെ അവധി കഴിഞ്ഞ് രണ്ടാഴ്ചമുമ്പ് അബുദാബിയില്‍ തിരിച്ചെത്തിയ ഇദ്ദേഹം കഴിഞ്ഞ ദിവസം ഇശാഹ് നിസ്കാരത്തിനിടെ ബനിയാസിലെ പള്ളിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തന്നെ മഫ്‌റഖ് ആശുപത്രിയില്‍ പ്രവേശിപ്പിക്കിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹ്രസ്വസന്ദര്‍ശനത്തിന് മകന്‍ റഹീസ് ശനിയാഴ്ച രാവിലെ നാട്ടില്‍ നിന്ന് അബുദാബിയിലേക്ക് വരാനിരിക്കുന്നതിനിടയിലാണ് പിതാവിന്‍റെ മരണം. 25 വര്‍ഷമായി ബനിയാസ് ഗ്രീന്‍ മാര്‍ക്കറ്റില്‍ സഹോദരന്മാര്‍ക്കൊപ്പം മത്സ്യവിതരണ സ്ഥാപനം നടത്തിവരികയായിരുന്നു.

Lets socialize : Share via Whatsapp