പലയിടത്തും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ... മുന്നറിയിപ്പ്

by General | 07-10-2019 | 324 views

ദുബായ്: യുഎഇ-യില്‍ പലയിടത്തും ശക്തമായ മഴ പെയ്തതായി റിപ്പോര്‍ട്ട്. ഇന്നലെ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടി മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കദ്ര, ഖുദൈറ, വാദി സിജി തുടങ്ങിയ സ്ഥലങ്ങളില്‍ പുലര്‍ച്ചെ തന്നെ ശക്തമായ മഴ പെയ്‌തെന്നാണ് റിപ്പോര്‍ട്ട്. അല്‍ ഖൈല്‍, മസാഫി, മനാമ എന്നിവിടങ്ങളിലും മഴ പെയ്തതായി അധികൃതര്‍ അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ശേഷം ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്തു. അടുത്ത ചൊവ്വാഴ്ച വരെ രാജ്യത്ത് മഴ പെയ്യാനും ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറില്‍ 45 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴ പെയ്തതോടെ രാജ്യത്ത് താപനില കുറഞ്ഞിരുന്നെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Lets socialize : Share via Whatsapp