മഴയില്‍ മുങ്ങി ഷാര്‍ജ... കിഴക്കന്‍ മേഖല വെള്ളത്തില്‍

by General | 06-10-2019 | 228 views

ഷാ​ര്‍ജ: യു.​എ.​ഇ-​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ക​ഴി​ഞ്ഞ രാ​ത്രി പെ​യ്​​ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്​​ട​ങ്ങ​ളും ഗ​താ​ഗ​ത ത​ട​സ്സ​വു​മു​ണ്ടാ​യി. ഇ​ടി​യും മി​ന്ന​ലും കാ​റ്റും മ​ഴ​ക്ക് അ​ക​മ്പ​ടി​യാ​യി. നി​ര്‍മാ​ണ മേ​ഖ​ല​യി​ല്‍ സ്ഥാ​പി​ച്ച വേ​ലി​ക​ളും ബോ​ര്‍​ഡു​ക​ളും മ​റ്റും പ​ല​യി​ട​ത്തും നി​ലം​പൊ​ത്തി. പ്ര​ധാ​ന-ഉ​ള്‍നാ​ട​ന്‍ റോ​ഡു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ ഗ​താ​ഗ​തം മു​ട​ങ്ങി.

നി​ര​വ​ധി പ​ര​സ്യ​ബോ​ര്‍ഡു​ക​ളും ഫു​ജൈ​റ​യി​ലെ നി​ര​വ​ധി കാ​ര്‍ പാ​ര്‍ക്കു​ക​ളു​ടെ കു​ട​ക​ളും ത​ക​ര്‍ന്നു. ഇ​ടി​മി​ന്ന​ലും ക​ന​ത്ത മ​ഴ​യും കാ​ര​ണം ഫു​ജൈ​റ​യി​ലെ പ്ര​ശ​സ്ത​മാ​യ വി​പ​ണി​ക​ളി​ലൊ​ന്നാ​യ അ​ഹ്​​ലി സൂ​ക്കി​ലെ ക​ട​ക​ള്‍ക്ക് കാ​ര്യ​മാ​യ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യി. ശ​നി​യാ​ഴ്ച പു​ല​ര്‍ച്ച ര​ണ്ടു​മ​ണി​യോ​ടെ ഫു​ജൈ​റ​യി​ല്‍ പെ​യ്യാ​ന്‍ തു​ട​ങ്ങി​യ ക​ന​ത്ത മ​ഴ ഏ​റെ നേ​രം നീ​ണ്ടു. പ​ര്‍വ​ത ​പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ടു​ക​ളി​ലും അ​ണ​ക്കെ​ട്ടു​ക​ളി​ലും ഒ​ഴു​ക്ക് കൂ​ടി​യി​ട്ടു​ണ്ട്. ഫു​ജൈ​റ ഫ്രീ ​സോ​ണി​ലും പാ​ര്‍പ്പി​ട പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം നി​റ​ഞ്ഞു.

ചെ​റി​യ അ​പ​ക​ട​ങ്ങ​ളൊ​ഴി​കെ ആ​ള​പാ​യ​മോ വ​ലി​യ ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ളോ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് ഫു​ജൈ​റ പൊ​ലീ​സ് ക​മാ​ന്‍ഡ​ര്‍ ഇ​ന്‍ ചീ​ഫ് മേ​ജ​ര്‍ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് ബി​ന്‍ ഗാ​നേം വ്യ​ക്​​ത​മാ​ക്കി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഫു​ജൈ​റ മു​നി​സി​പ്പാ​ലി​റ്റി​യു​മാ​യി ചേ​ര്‍​ന്ന്​ ഇ​ടി​മി​ന്ന​ല്‍ മൂ​ല​മു​ണ്ടാ​യ അ​വ​ശി​ഷ്​​ട​ങ്ങ​ളും റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടും നീ​ക്കി. അ​തേ​സ​മ​യം, വാ​ദി ഷീ​സ് മു​ത​ലാ​യ ഷാ​ര്‍ജ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഒ​രു കാ​ര​ണ​വ​ശാ​ലും തോ​ടു​ക​ളി​ലും മ​റ്റും ഇ​റ​ങ്ങ​രു​തെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ ന​ല്‍കു​ന്ന മു​ന്ന​റി​യി​പ്പ്. മ​ല​യാ​ളി വി​ദ്യാ​ര്‍ഥി ഒ​ഴു​ക്കി​ല്‍പ്പെ​ട്ട് മുമ്പ് മ​രി​ച്ച പ്ര​ദേ​ശം കൂ​ടി​യാ​ണ് വാ​ദി ഷീ​സ്.

Lets socialize : Share via Whatsapp