.jpg)
ജിദ്ദ: ജുമുഅ നമസ്കാരത്തിനിടെ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ജിദ്ദയില്‍ കുഴഞ്ഞുവീണു മരിച്ചു. ചെമ്മങ്കുഴിയില്‍ മുഹമ്മദലി എന്ന ബാപു (55) ആണ് മരിച്ചത്. അലവിക്കുട്ടി ഹാജിയുടെയും പാത്തുട്ടിയുടെയും മകനാണ്. ഹൃദയാഘാതമാണ് മരണകാരണം. ജിദ്ദയില്‍ പ്ലാസ്റ്റിക് കമ്പനിയിലായിരുന്നു ജോലി.
ജിദ്ദ ശറഫിയ്യക്കടുത്ത ഷവര്‍മ സൂഖിന് പിറകിലുള്ള ജാംജൂം പള്ളിയില്‍ പ്രാര്‍ഥിക്കുന്നതിനിടെയായിരുന്നു കുഴഞ്ഞു വീണത്. ഉടനെ മരണം സംഭവിക്കുകയും ചെയ്തു. മൃതദേഹം കിംങ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍.
ഭാര്യ: ബസ്രിയ മക്കള്‍: ഫാസില്‍, ഫൈറൂസ. പിതാവ് അലവിക്കുട്ടിഹാജി, മാതാവ് പാത്തുട്ടി.