.jpg)
റിയാദ്: എണ്ണ ഉല്പാദനം പഴയ നിലയിലെന്ന് സൗദി. അരാംകോ ആക്രമണത്തിനു ശേഷം വേഗത്തില്‍ തിരിച്ചെത്താനായത് കമ്പനിയുടെ മികവിന് തെളിവാണെന്നും ഊര്‍ജമന്ത്രി അബ്ദുള്‍ അസീസ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു.
സെപ്റ്റംബര്‍ 14-നാണ് സൗദി അരാംകോയുടെ എണ്ണ ഉല്പാദന കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ അബ്ക്വെയ്ക് റിഫൈനറിക്കും ഖുറൈസ് എണ്ണപ്പാടത്തിനും കനത്ത നാശം സംഭവിച്ചിരുന്നു.