ലുലു ഗ്രൂപ്പിന് സൗദി ഫുഡ് ആന്‍ഡ്​​ ഡ്രഗ്‌സ് അതോറിറ്റിയുടെ അംഗീകാരം

by Business | 04-10-2019 | 613 views

റി​യാ​ദ്: റീ​ട്ടെ​യി​ല്‍ രം​ഗ​ത്തെ ആ​ഗോ​ള ബ്രാ​ന്‍​ഡാ​യ ലു​ലു ഗ്രൂ​പ്പി​ന്​ സൗ​ദി ഫു​ഡ് ആ​ന്‍​ഡ്​​ ഡ്ര​ഗ്‌​സ് അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​രം. മി​ക​ച്ച ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തേ​യും ഭ​ക്ഷ്യ​സു​ര​ക്ഷ​യേ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഗു​ണ​മേ​ന്മ​യ്ക്കു​ള്ള ഔ​ദ്യോ​ഗി​ക അം​ഗീ​കാ​ര​മാ​ണ്​ ല​ഭി​ച്ച​തെ​ന്ന്​ മാ​നേ​ജ്മെന്‍റ് ​​അ​റി​യി​ച്ചു.

ഈ ​രം​ഗ​ത്ത് ബ​ഹു​മ​തി ല​ഭി​ച്ച ഏ​ക ഉ​പ​ഭോ​ക്തൃ ശൃം​ഖ​ല​യാ​ണ്​ ലു​ലു. റി​യാ​ദി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​തോ​റി​റ്റി​യു​ടെ വാ​ര്‍ഷി​ക സ​മ്മേ​ള​ന​ത്തി​ല്‍ ലു​ലു സൗ​ദി അ​റേ​ബ്യ ഡ​യ​റ​ക്ട​ര്‍ ഷ​ഹീം മു​ഹ​മ്മ​ദ്, എ​സ്.​എ​ഫ്.​ഡി.​എ സി.​ഇ.​ഒ ഡോ. ​ഹി​ഷാം സാ​ദ് അ​ല്‍ ജ​ദ്ഹി​യി​ല്‍ നി​ന്ന് അം​ഗീ​കാ​ര​പ​ത്രം ഏ​റ്റു​വാ​ങ്ങി.

Lets socialize : Share via Whatsapp